ഭീകരവാദത്തിനെതിരെ പ്രതിഷേധജ്വാല തെളിയിച്ച് എൻ സി പി (സ്) കളമശ്ശേരി ബ്ലോക്ക് കമ്മിറ്റി 

കളമശ്ശേരി : എൻ സി പി (എസ് ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാശ്മീരിലെ പഹാൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ചും കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടായ സുരക്ഷാ വീഴ്ചയ്ക്കെതിരെ പ്രതിഷേധിച്ചും എൻ സി പി (എസ് ) കളമശ്ശേരി ബ്ലോക്ക് കമ്മിറ്റി നോർത്ത് കളമശ്ശേരി പ്രീമിയർ ജംഗ്ഷനു എതിർവശം സംഘടിപ്പിച്ച ദീപ ജ്വാല എൻ കെ ടി എഫ് സംസ്ഥാന പ്രസിഡന്റ് പിഡി ജോൺസൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് അബ്ദുൽ കരീം മേലാത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ. ജെ. സെബസ്റ്റ്യൻ, പി.ആർ രാജീവ്. അനൂപ് റാവുത്തർ മണ്ഡലം പ്രസിഡൻ്റുംകളമശ്ശേരി എൽ.ഡി.എഫ് കൺവീനറുമായ ജമാൽ മരയ്ക്കാർ, ഷാഹിദാ എൻ, സമദ് എടക്കുളം അഫസൽ, കുമാർ എന്നിവർ സംസ്സാരിച്ചു.

Advertisements

Hot Topics

Related Articles