മുംബൈ : റിയൻ റിക്കൽട്ടൻ- ഈ താരം മുംബൈ ഇന്ത്യൻസിൽ എത്തിയത് 1 കോടി രൂപക്ക് ആണ്. അന്ന് തന്നെ മുംബൈ ഇന്ത്യൻസ് കാണിച്ചത് ഒരു സ്മാർട്ട് നീക്കം ആണെന്ന് ഉള്ള വിലയിരുത്തൽ ഉണ്ടായിരുന്നു.എന്തായാലും കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിച്ച മുംബൈക്ക് താരം ഒരു ഭാഗ്യനക്ഷത്രം ആയി മാറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
വിക്കറ്റ് കീപ്പിംഗ് കഴിവുകള്‍ക്കും വമ്ബനടികള്ക്കും പേരുകേട്ട ദക്ഷിണാഫ്രിക്കൻ താരമായ റയാൻ റിക്കെല്‍ട്ടണ്‍ ലേലത്തില്‍ വമ്ബൻ ഡിമാൻഡ് ഉണ്ടാകും എന്ന് വിചാരിച്ച താരമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മികവ് പരിഗണിച്ച് നോക്കിയാല്‍ 1 കോടി രൂപയില്‍ അദ്ദേഹത്തെ ടീമില്‍ കിട്ടിയത് വമ്ബൻ ലാഭം തന്നെയായി. സമീപകാലത്ത് വിവിധ ഫോർമാറ്റുകളില്‍ മിന്നുന്ന ഫോം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റി. 2024 ലെ ടി20 ലോകകപ്പ് റണ്ണേഴ്സ് അപ്പ് ആയ ദക്ഷിണാഫ്രിക്കൻ ടീമില്‍ അംഗമായിരുന്നു താരം. അടുത്തിടെ അഫ്ഗാനിസ്ഥാനെതിരായ ചാമ്ബ്യൻസ് ട്രോഫി 2025 ലെ മത്സരത്തില്‍ 103 റണ്‍സ് നേടി മികവ് കാണിച്ചു. വ്യക്തിഗത സ്കോർ പരിഗണിക്കാതെ വേഗത്തില്‍ സ്കോർ ചെയ്യാനുള്ള കഴിവ് കാരണം താരം പെട്ടെന്ന് തന്നെ ചർച്ചകളില്‍ ഇടം നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുംബൈയില്‍ എത്തിയ ശേഷം ഇതുവരെ 11 മത്സരങ്ങളില്‍ നിന്നായി 334 റണ്‍ നേടിയ താരം 3 അർദ്ധ സെഞ്ചുറിയും പൂർത്തിയാക്കി. രോഹിത് ചില മത്സരങ്ങളിലൊക്കെ തിളങ്ങാതെ പോയപ്പോള്‍ അന്ന് മുംബൈക്ക് തുണയായത് ഈ ദക്ഷിണാഫ്രിക്കൻ താരം തന്നെയാണ്. തുടക്കം മുതല്‍ തന്നെ ആക്രമണ മികവിലൂടെ ബാറ്റ് ചെയ്യാൻ ഇഷ്ടപെടുന്ന താരം ഇന്ന് രാജസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ 38 പന്തില്‍ നിന്ന് 61 റണ്‍ നേടി തിളങ്ങി. എന്തായാലും സൂര്യകുമാറിന് ശേഷം മുംബൈക്കായി ഏറ്റവും കൂടുതല്‍ റണ്‍ നേടിയ റിക്കല്ട്ടണ് ടീമിന്റെ ഏറ്റവും മികച്ച വാങ്ങല്‍ തന്നെ ആയിരുന്നു.