ഒരുപാട് തവണ നേരിട്ട് പറഞ്ഞതാണ് ജീവിതം കൈവിട്ട് കളയല്ലേ എന്ന് ! സിനിമാ സീരിയൽ താരം വിഷ്ണു‌ പ്രസാദിന് അന്ത്യാഞ്ജലി അർപ്പിച്ച് നടി ബീന ആന്റണി

കൊച്ചി : സിനിമാ സീരിയൽ താരം വിഷ്ണു‌ പ്രസാദിന് അന്ത്യാഞ്ജലി അർപ്പിച്ച് നടി ബീന ആന്റണി. ജീവിതം കൈവിട്ടുകളയരുതെന്ന് പലതവണ പറഞ്ഞതാണെന്നും ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ബീന വ്യക്തമാക്കി.’ഈ ചെറിയ പ്രായത്തില്‍ ജീവിതം കൈവിട്ടുകളഞ്ഞ പ്രിയ സഹോദരൻ. സീരിയലില്‍ എന്റെ അനുജനായി അഭിനയിച്ച അന്നുമുതലുള്ള സൗഹൃദം. ഒരുപാട് തവണ നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ടുകളയല്ലേയെന്ന്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു. പ്രിയ സഹോദരന് വിട. നിത്യശാന്തി ലഭിക്കട്ടെ’- എന്നാണ് ബീന ആന്റണി ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.

Advertisements

വിഷ്ണു പ്രസാദ് കരള്‍ രോഗത്തെത്തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം നാളെ നടക്കും. നടൻ കിഷോർ സത്യ ഫേസ്‌ബുക്കിലൂടെയാണ്‌ മരണ വിവരം പുറത്തുവിട്ടത്. വിഷ്ണു പ്രസാദിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. കരള്‍ നല്‍കാൻ മകള്‍ തയ്യാറായിരുന്നു. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് മരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാമ്ബഴക്കാലം, റണ്‍വേ, ലയണ്‍, ബെൻ ജോണ്‍സണ്‍, ലോകനാഥൻ ഐഎഎസ്, കാശി, കൈയെത്തും ദൂരത്ത് തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് പെണ്‍മക്കളാണ്.

Hot Topics

Related Articles