വൈഭവിന് എതിരെ അശ്ലീല ചുവയുള്ള കമൻ്റുകൾ : സ്ത്രീകൾക്ക് എതിരെ പോക്സോ കേസ് എടുക്കണമെന്ന ചർച്ച സജീവമാക്കി സോഷ്യൽ മീഡിയ

ഐ.പി.എല്ലിലെ പുത്തൻ താരോദയമാണ് രാജസ്ഥാൻ റോയല്‍സിലെ 14കാരനായ വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടി റെക്കോഡിട്ട വൈഭവ്, ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിവാഗ്ദാനമാണെന്ന വിശേഷണം വരെ നേടിക്കഴിഞ്ഞു. ലോക ക്രിക്കറ്റിലെ പല പ്രമുഖരും കൗമാരതാരത്തെ അഭിനന്ദിച്ചിരിക്കുകയാണ്.

Advertisements

അതേസമയം, സമൂഹമാധ്യമങ്ങളില്‍ മറ്റൊരു ചർച്ചയും സജീവമായിരിക്കുകയാണ്. വൈഭവ് സൂര്യവംശിക്കെതിരെ ലൈംഗികചുവയുള്ള കമന്‍റുകള്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ചർച്ചകള്‍. ഏതാനും വനിത ഇൻഫ്ലുവൻസർമാരാണ് വൈഭവിനെതിരെ ലൈംഗികത നിറഞ്ഞ കമന്‍റുകള്‍ പോസ്റ്റ് ചെയ്തത്. ഇതോടെ, ഇവർക്കെതിരെ നടപടി വേണമെന്ന ആവശ്യമുയരുകയാണ്.കണ്ടന്‍റ് ക്രിയേറ്ററും ഇൻഫ്ലുവൻസറുമായ നികിത എന്ന പ്രൊഫൈലില്‍ നിന്ന് വന്ന ഒരു കമന്‍റ് പോക്സോ കേസ് വിളിച്ചുവരുത്തുന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇവരുടെ കമന്‍റിന് മറുപടിയായി മറ്റ് ചില സ്ത്രീകളും വൈഭവിനെതിരെ ലൈംഗികചുവയുള്ള കമന്‍റിട്ടിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘പുരുഷന്മാർക്കെതിരെയുള്ള ലൈംഗികാതിക്രമം കണ്ണടച്ച്‌ അനുവദിച്ചുകൊടുക്കാവുന്നതാണോ’യെന്നാണ് പലരും ചോദിക്കുന്നത്. വൈഭവ് സൂര്യവംശിക്ക് 14 വയസ് മാത്രമാണുള്ളത്. പ്രായപൂർത്തിയാകാത്ത കുട്ടിയാണ്. ഒരു കുട്ടിക്കെതിരെയാണ് ഇത്തരത്തില്‍ ലൈംഗികചുവയുള്ള കമന്‍റുകള്‍ വരുന്നത്. മറിച്ച്‌, വൈഭവിന് പകരം ഒരു പെണ്‍കുട്ടിയെ കുറിച്ച്‌ ഒരു പുരുഷനാണ് ഇത്തരത്തില്‍ കമന്‍റിടുന്നതെങ്കില്‍ അപ്പോള്‍ തന്നെ പോക്സോ കേസ് എടുക്കില്ലേയെന്ന് പലരും ചോദിക്കുന്നു. പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് കമന്‍റുകളുടെ സ്ക്രീൻ ഷോട്ടുകള്‍ നിരവധി പേർ പങ്കുവെക്കുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളും ഇത്തരം കമന്‍റുകളില്‍ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്.

Hot Topics

Related Articles