“ഈ ലാഭത്തിന്റെ വിഹിതവും എല്ലാവർക്കും”; രേഖാചിത്രത്തിന്റെ ലാഭവിഹിതം ടീമിനൊപ്പം പങ്കുവച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി

മലയാള സിനിമയിലെ മുൻനിരയിൽ നിൽക്കുന്ന സിനിമാ നിർമ്മാണ കമ്പനികളിൽ ഒന്നാണ് വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യ ഫിലിം കമ്പനി. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018, മാളികപ്പുറം എന്നീ ചിത്രങ്ങൾ മുതൽ, മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യത്തെ വിജയമായ ആസിഫ് അലിയുടെ രേഖാചിത്രം നിർമ്മിച്ചതും  വേണു കുന്നപ്പിള്ളിയാണ്. ആഗോള ഗ്രോസ് ആയി 50 കോടി നേടിയ രണ്ടാമത്തെ ആസിഫ് അലി ചിത്രം ആയിരുന്നു ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം. 

Advertisements

ഇപ്പോഴിതാ, ചിത്രത്തിനായി നേരത്തെ തന്നെ നൽകിയ ശമ്പളത്തിന് പുറമേ, ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന്, ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവർക്കും ലാഭത്തിൻ്റെ ഒരു വിഹിതവും നൽകിയിരിക്കുകയാണ് വേണു കുന്നപ്പിളി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാളികപ്പുറം 50 കോടി ക്ലബിൽ ഇടം പിടിച്ചപ്പോഴും അദ്ദേഹം ഇതേകാര്യം ചെയ്തിരുന്നു. ഈ ചിത്രങ്ങളിൽ പ്രവർത്തിച്ച ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളിൽ ആണ് അദ്ദേഹം ലാഭ വിഹിതമായി ഒരു തുക നിക്ഷേപിച്ചത്.

രേഖാചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസർ ആയ ഗോപകുമാർ ജി കെ പറഞ്ഞതിങ്ങനെ, “ഇന്ന് ലോക തൊഴിലാളി ദിനം.നോട്ടിഫിക്കേഷനിൽ ഒരു മെസേജ് വന്നു കിടപ്പുണ്ട്, അക്കൗണ്ടിൽ ഒരു തുക ക്രെഡിറ്റാ യതാണ്.. ഞങ്ങളുടെ കാവ്യ ഫിലിം കമ്പനിയിൽ നിന്നുള്ള സ്നേഹ സമ്മാനം, ഈ വർഷം വലിയ വിജയമായ നമ്മുടെ രേഖാചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ ഒരു പങ്കാണത്..ഇത് ആദ്യത്തെ തവണയല്ല, ഓരോ വിജയത്തിലും പതിവുള്ളതാണ്. ഇങ്ങനെയൊക്കെയാണ് വേണു കുന്നപ്പിള്ളി യെന്ന നിർമ്മാതാവും കാവ്യ ഫിലിം കമ്പനിയും വ്യത്യസ്തമാവുന്നത്, ഓരോ വിജയത്തിലും വേണുചേട്ടൻ അതിന്റെ ലാഭത്തിൽ നിന്നുള്ള വലിയൊരു വിഹിതം അതിൽ പ്രവർത്തിച്ചവർക്കായി മാറ്റി വയ്ക്കാറുണ്ട്. 

അത് സിനിമയോടൊപ്പം മുഴുവൻ സമയവും പ്രവർത്തിച്ച ലൈറ്റ് യൂണിറ്റ് മുതൽ, ഡ്രൈവേഴ്‌സ്, മേക്കപ്പ് ടീം, കോസ്റ്റും ടീം, പ്രൊഡക്ഷൻ അസിസ്റ്റന്റ്സ്, എഡിറ്റ് ടീം, ക്രെയിൻ ടീം, dop അസിസ്റ്റന്റസ്, തുടങ്ങി പിന്നണിയിൽ പ്രവർത്തിച്ച വലുതും ചെറുതുമായ എല്ലാ ടെക്നീഷ്യൻസിനും പതിവുള്ളതാണ്. ഈ തൊഴിലാളി ദിനത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ട വേണുച്ചേട്ടന് ഹൃദയത്തിന്റെ ഭാഷയിൽ ഒരു സല്യൂട്ട് അഭിവാദ്യങ്ങൾ”. ചിത്രത്തിൻ്റെ എഡിറ്ററായ ഷമീർ മുഹമ്മദും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. 

Hot Topics

Related Articles