ഡ്രാഗണ്‍ എന്ന സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് പ്രദീപ് രംഗനാഥൻ. പ്രദീപ് രംഗനാഥൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഡ്യൂഡ് എന്നാണ് ചിത്രത്തിന്റെ പേര്. സംവിധാനം നിര്‍വഹിക്കുന്നത് കീര്‍ത്തീശ്വരനാണ്.
മലയാളി നടി മമിത ഡ്യൂഡ് സിനിമയില്‍ നായികയായി എത്തുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ആര്‍ ശരത്‍കുമാര്‍ ഹൃദു ഹാറൂണ്‍ തുടങ്ങിയവര്‍ക്കൊപ്പം ദ്രാവിഡ് സെല്‍വം രോഹിണി എന്നിവരും വേഷമിടുന്നു. സായ് അഭയങ്കാരാണ് സംഗീത സംവിധാനം. ദീപാവലി റിലീസായിട്ടാണ് പ്രദീപ് രംഗനാഥൻ ചിത്രം എത്തുക എന്നും ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വമ്പൻമാരെയും അമ്പരപ്പിച്ചായിരുന്നു പ്രദീപ് രംഗനാഥൻ ചിത്രം ഡ്രാഗണിന്റെ മുന്നേറ്റം. അജിത് കുമാറിന്റെ വിഡാമുയര്‍ച്ചിക്കു പോലും എത്താനാകാത്തെ 150 കോടി ക്ലബിലെത്തി ഡ്രാഗണ്‍ എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 2025ല്‍ ഏറ്റവും ഉയര്‍ന്ന കളക്ഷനുള്ള രണ്ടാമത്തെ തമിഴ് സിനിമയുമാണ് ഡ്രാഗണ്‍. ഇന്ത്യയില്‍ നിന്ന് മാത്രം 114.7 കോടി രൂപ ഡ്രാഗണ്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. അശ്വത് മാരിമുത്തുവാണ് സംവിധാനം നിര്‍വഹിച്ചത്. അനുപമ പരമേശ്വരനാണ് നായികയായി എത്തിയത്. കയാദു ലോഹറും പ്രദീപ് രംഗനാഥൻ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ടായിരുന്നു.
ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയതാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്‍ത് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടെയ്‍ൻമെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തില്‍ മിഷ്‍കിൻ കെ എസ് രവികുമാര്‍, കയാദു ലോഹര്‍, മുരുഗേശൻ, വി ജെ സിന്ധു, ഇന്ദുമതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം.