തമിഴിനെയും തെലുങ്കിനെയും അടിച്ച് ലാലിസം ! അഞ്ച് 200 കോടിയിൽ രണ്ടും ലാലിൻ്റെ പോക്കറ്റിൽ

കൊച്ചി : 2025 നടൻ മോഹൻലാലിന് മികച്ചൊരു വർഷമായി മാറുകയാണ്. തുടർപരാജയങ്ങള്‍ക്ക് ശേഷം രണ്ടു ഗംഭീര വിജയങ്ങളിലൂടെയാണ് മോഹൻലാല്‍ ഈ വർഷം തിരിച്ചുവന്നിരിക്കുന്നത്.തുടരും, എമ്ബുരാൻ എന്നീ സിനിമകളാണ് ഈ വർഷം ഇതുവരെയായി ഇറങ്ങിയ മോഹൻലാല്‍ സിനിമകള്‍. ഇപ്പോഴിതാ മോഹൻലാലിനെത്തേടി മറ്റൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്. ഈ വർഷം ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി കടന്ന അഞ്ച് സിനിമകളില്‍ രണ്ടെണ്ണവും മോഹൻലാലിന്റെ പേരിലാണ്.

Advertisements

നിലവില്‍ രണ്ടും അഞ്ചും സ്ഥാനങ്ങളിലാണ് മോഹൻലാല്‍ സിനിമകള്‍ ഉള്ളത്. വിക്കി കൗശല്‍ നായകനായി എത്തിയ ഛാവയാണ് കളക്ഷനില്‍ ഒന്നാമത് നില്‍ക്കുന്ന സിനിമ. വമ്ബൻ പ്രതികരണങ്ങള്‍ നേടിയ സിനിമ ബോക്സ് ഓഫീസില്‍ നിന്നും വാരികൂട്ടിയത് 766.50 കോടിയാണ്. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റില്‍ ആണ് ഒരുങ്ങിയത്. രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീല്‍ ഭൂപാലം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മോഹൻലാല്‍ ചിത്രമായ എമ്ബുരാൻ ആണ് രണ്ടാം സ്ഥാനത്ത്. 265 കോടിയാണ് എമ്ബുരാന്റെ ആഗോള കളക്ഷൻ. 325 കോടിയാണ് ചിത്രം ആഗോള ബിസിനസിലൂടെ നേടിയത്. മികച്ച പ്രതികരണം നേടിയ സിനിമയുടെ മേക്കിങ്ങിന് നിരവധി കയ്യടികളാണ് ലഭിച്ചത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം മലയാളം കണ്ട ഏറ്റവും വലിയ ബഡ്ജറ്റിലാണ് ഒരുക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെങ്കടേഷ് നായകനായി എത്തിയ തെലുങ്ക് ചിത്രം സംക്രാന്തികി വസ്തുനാം ആണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ള സിനിമ. ജനുവരി 14 ന് സംക്രാന്തി റിലീസായി തിയേറ്ററിലെത്തിയ സിനിമക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. മികച്ച അഭിപ്രായം ലഭിച്ച സിനിമ ബോക്സ് ഓഫീസിലും വലിയ മുന്നേറ്റമായിരുന്നു നടത്തിയത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം നടൻ വെങ്കടേഷിന് ലഭിച്ച തിരിച്ചുവരവാണ് സംക്രാന്തികി വസ്‌തുനാം. അജിത്തിനെ നായകനാക്കി ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലിയാണ് കളക്ഷനില്‍ നാലാം സ്ഥാനത്തുള്ളത്. 246 കോടിയാണ് ഗുഡ് ബാഡ് അഗ്ലിയുടെ ആഗോള കളക്ഷൻ. തമിഴ്‌നാട് ബോക്സ് ഓഫീസില്‍ മാത്രം സിനിമ 100 കോടിക്ക് മുകളില്‍ കളക്‌ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 10 നാണ് ഗുഡ് ബാഡ് അഗ്ലി തിയേറ്ററുകളിലെത്തിയത്.

തരുണ്‍ മൂർത്തി സംവിധാനം ചെയ്തു മോഹൻലാല്‍ നായകനായി പുറത്തിറങ്ങിയ തുടരും ആണ് അഞ്ചാം സ്ഥാനത്തുള്ള സിനിമ. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കള്‍ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാല്‍ ചിത്രമായി തുടരും. മോഹൻലാല്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും സിനിമയുടെ സെക്കന്റ് ഹാഫ് നല്ല മാസായിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങള്‍. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

Hot Topics

Related Articles