കാഞ്ഞിരപ്പളളി: ലോക വനിതാ ദിനത്തിൽ വനിതകൾക്കായി വിവിധ ആരോഗ്യ ക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ബധിര, മൂക വിഭാഗത്തിൽ നിന്നും ലോക സുന്ദരി മത്സരത്തിൽ പങ്കെടുത്ത, സ്പോർട്സ് താരവും മോഡലുമായ സോഫിയ എം ജോ മേരീക്വീൻസിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി. പദ്ധതിയുടെ ഭാഗമായി 2023 മാർച്ച് 08 വരെയുള്ള കാലയളവിൽ കുറഞ്ഞ നിരക്കിലുള്ള ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ ലഭ്യമാവും.
ഒപ്പം വിവിധയിടങ്ങളിൽ സൗജന്യ രോഗ നിർണ്ണയ ക്യാമ്പുകൾ, ജീവിതശൈലി രോഗനിയന്ത്രണ അവബോധം സൃഷ്ടിക്കാനുതകുന്ന സെമിനാറുകൾ, വിവിധ വിഭാഗങ്ങളിൽ പ്രത്യേക നിരക്കിളവ് ഉറപ്പാക്കി തുടർ ചികിത്സകൾ, തുടങ്ങി മുതിർന്ന വനിതകൾക്കായി വയോജന ക്ലബ്ബുകൾ വരെ വനിതകളെ ആദരിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ മേരീക്വീൻസിൽ ലഭ്യമാകുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ അറിയിച്ചു.