പിച്ചകപള്ളിമേട് ഭവനപദ്ധതി ശിലാസ്ഥാപനവും വ്യക്തിത്വങ്ങളെ ആദരിക്കലും മാർച്ച് 13ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിചാരിറ്റബിൾ ഓർഗനൈസേഷൻ (കെ.സി.ഒ)നേതൃത്വത്തിൽ കൈകോർക്കാം .. വീടൊരുക്കാം… എന്ന ഭവന പദ്ധതിയുടെ ആദ്യഘട്ട ശിലാസ്ഥാപനം മാർച്ച് 13ന് വട്ടകപ്പാറയിൽവെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുമനസ്സുകളിൽനിന്നും സ്വീകരിച്ച പണം ഉപയോഗിച്ച് വാങ്ങിയ 43 സെൻറ് സ്ഥലത്ത് റോഡ് ,വായനശാല , കളിസ്ഥലം ,പൊതുകിണർ തുടങ്ങിയവയോടുള്ള പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്. കെ.സി. ഒ ചെയർമാൻ സുനിൽ തേനംമാക്കലിന്റെ അദ്ധ്യക്ഷഷനാകും .. ആന്റോ ആന്റണി എംപി ഉത്ഘാടനം ചെയ്യും.

Advertisements

ആദ്യഘട്ടത്തിൽ രണ്ട് വീടിന്റെ തറക്കല്ലിടൽ നെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയർമാൻ എൻ.ജഹാംഗീർ നിർവഹികുഠ . ഗവൺമെന്റ് ചീഫ് വിപ്പ് ഡോ: എൻ ജയരാജ് വ്യത്യസ്ത മേഖലയിലുള്ള സാമൂഹിയ പ്രവർത്തകരായ മികച്ച വില്ലേജ് ഓഫിസർ വി.എം സുബൈർ, സാമൂഹിയ പ്രവർത്തകൻ പി.ജി ജനിവ്, തൊണ്ണുറ്റി മുന്നാം വയസ്സിലും ആതുര സേവന രംഗത്തെ ജോലിയിൽ കൃത്യമായി തുടരുന്ന ഡോക്ടർ അച്ചാമ്മ ചാണ്ടി, ജനകിയ രക്തദാനസേന സംസ്ഥാന കൺവീനർ നെജിബ് കാഞ്ഞിരപ്പള്ളി തുടങ്ങിയ മഹത് വ്യക്തിത്വങ്ങളെ ആദരിക്കും , റിയൽ ബിസ്മി ഗ്രൂപ്പ് ചെയർമാൻ .വി ഐ യൂസഫ് മുഖ്യപ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റ് കെ.ആർ തങ്കപ്പൻ 2021 – 22 വർഷത്തെ പദ്ധതിയിൽപ്പെട്ട കർഷകർക്ക് പച്ചകറിതൈ വിതരണം നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്രസമ്മേളനത്തിൽ കെ.സി. ഒ ചെയർമാൻ സുനിൽതേനംമാക്കൽ ,ജനറൽ കൺവീനർ ഷക്കീല നെസീർ ,ചീഫ് കോർഡിനേറ്റർ ബഷീർ തേനംമാക്കൽ, കെ.സി. ഒ ഭാരവാഹികളായ റ്റി. ഇ നസറുദ്ദീൻ , സെയ്യദ് ചെറുകര .ഷിബിലി കറന്റസ്, നെജിബ് കാഞ്ഞിരപ്പള്ളി എന്നിവർ പരിപാടികൾ വിശദീകരിച്ചു.

Hot Topics

Related Articles