ബെസ്റ്റ് ഫ്രണ്ട് ഇനി ജീവിത പങ്കാളി ! ആര്യയെ വിവാഹം കഴിക്കാന്നൊരുങ്ങി സിബിൻ ബെഞ്ചമിൻ

കൊച്ചി : ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ മലയാളികൾക്ക് വളരെ സുപരിചിതനായ വ്യക്തിയാണ് സിബിൻ ബെഞ്ചമിൻ. ഇടയ്ക്ക് വെച്ച് സിബിൻ ഷോയിൽ നിന്നും പുറത്തു പോയെങ്കിലും വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ ഈ കാലയളവിൽ സാധിച്ചു.ഇപ്പോഴിതാ, ജീവിതത്തിലെ ബെസ്റ്റ് ഫ്രണ്ട് ഇനി ജീവിത പങ്കാളി ആകാന്‍ പോകുന്നുവെന്ന സന്തോഷത്തിലാണ് താരം.

Advertisements

സിബിനും ആര്യ ബഡായിയും തമ്മിലുള്ള വിവഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ആദ്യം ആര്യ ആയിരുന്നു ഇക്കാര്യം സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചത്. ഇതോടെ സിബിന്റെ വാക്കുകളും വൈറലായിരിക്കുകയാണ്. ഒരു പരാതിയുമില്ലാതെ എന്നോടൊപ്പം നിന്ന വ്യക്തിയാണ് നീ; മറക്കാന്‍…പറ്റൂല ഇനി; യഥാര്‍ത്ഥ എന്നെ കണ്ടവള്‍…എന്റെ ചോക്കി പെണ്ണ് താരം കുറിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിബിന്റെ വാക്കുകള്‍…
‘ജീവിതത്തില്‍ ഒരുപാട് തെറ്റായ തീരുമാനങ്ങള്‍ എടുത്തിട്ടുള്ള ആളാണ് ഞാന്‍. പലപ്പോഴും എന്നെ തന്നെ നഷ്ടപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്തവ ആയിരുന്നു അവ. എന്നാല്‍ ആ ഓരോ കൊടുങ്കാറ്റിലും ഒരു സ്ഥിരത എനിക്ക് ഉണ്ടായിരുന്നു. ഒരു പരാതിയുമില്ലാതെ, വിധിയില്ലാതെ, ഉപാധികളില്ലാതെ എന്നോടൊപ്പം നിന്ന ഒരു വ്യക്തി. അത് അവളാണ്..എന്റെ ഉറ്റ സുഹൃത്ത്, ആര്യ.. എനിക്ക് വിശദീകരിക്കാന്‍ കഴിയുന്നതിലും അപ്പുറം അവളെന്നെ മനസ്സിലാക്കി. ചിലപ്പോള്‍ ഒരു വാക്കുപോലും പറയാതെ തന്നെ. യഥാര്‍ത്ഥ ഞാന്‍ ആരാണെന്ന് അവള്‍ കണ്ടു. എല്ലാ കുറവുകളും അം?ഗീകരിച്ചു തന്നെ എന്നെ സ്‌നേഹിച്ചു. അവളോടൊപ്പമുള്ള നിമിഷങ്ങളില്‍ എല്ലായ്‌പ്പോഴും ഒരു സുരക്ഷിതത്വം എനിക്ക് തോന്നി.

ഒടുവില്‍ അവളോടൊപ്പം എന്നും ജീവിക്കാനും സ്‌നേഹിക്കാനും ഞാന്‍ തീരുമാനമെടുത്തു. എന്റെ ഉറ്റ ചങ്ങാതിയും നിശബ്ദതയിലെ എന്റെ ചിരിയും എന്റെ ആശ്വാസവുമായ എന്റെ ചോക്കിയെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്. എന്റെ ചോക്കി. എന്റെ മകന്‍ റയാന്‍. ഒപ്പം, എന്റെ മകള്‍ ഖുഷിയുമായി ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ ഒരിക്കലും അവസാനിക്കാത്ത ഒരു കഥ എഴുതാന്‍ തുടങ്ങുകയാണ്. നന്ദി, ദൈവമേ’, എന്നാണ് സിബിന്‍ കുറിച്ചത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്.

Hot Topics

Related Articles