എരുമേലി : എരുമേലി ഗ്രാമ പഞ്ചായത്തിലെ പമ്പാവാലി – ശബരിമല, എന്നീ പ്രദേശങ്ങളിലുടെ ഒഴുകുന്ന പമ്പാനദിയിൽ പ്രളയം മൂലം നദിയിലും തീരപ്രദേശങ്ങളിലും മണൽ കൂനകളായി അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇതു മൂലം വരാൻ പോകുന്ന മഴക്കാലത്ത് അതിരുക്ഷമായ മലവെള്ളപാച്ചിലും വെള്ളപൊക്കവും ഉണ്ടാകുമെണ് കാണിച്ച് പരാതി അധികാരികൾക്ക് നാട്ടുകാർ സമർപ്പിച്ചിരുന്നു. എന്നാൽ നാളിതു വരെയായിട്ടും മണൽ വാരൽ ഉൾപ്പടെയുള്ള കാര്യങ്ങൾക്കു നടപടി എടുക്കുവാൻ സർക്കാരിനും ഗ്രാമ പഞ്ചായത്തിനും കഴിഞ്ഞിട്ടില്ല.
മണൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു എരുമേലി ഗ്രാമ പഞ്ചായത്ത് കമ്മറ്റി രണ്ടു തവണ പ്രമേയം പാസ്സാക്കി അയച്ചുവെങ്കിലും സർക്കാരിന്റ ഭാഗത്തു നിന്നും അനുകൂല നടപടി എടുത്തില്ല. ഇതേ തുടർന്ന് നാട്ടുകാരെ പ്രതിനിധികരിച്ച് പൊതുപ്രവർത്തകനും പമ്പാവാലി സ്വദേശിയുമായ ബിനു നിരപ്പേൽ മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ , 2001 ലെ കേരള നദീസംരക്ഷണവും മണൽ വാരലും സംബന്ധിച്ച വ്യവസ്ഥ നിലവിലുള്ളതിനാൽ പമ്പാനദിയിൽ നിന്നും മണൽ വാരൽ അത്ര എളുപ്പമല്ല എന്ന സൂചനയാണ് രേഖാമൂലം ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാലാകാലങ്ങളിൽ സർക്കാർ ഇറക്കുന്ന ഉത്തരവു പ്രകാരമേ പുന:പരിശോധന സാധ്യമാവൂ എന്നും കൂറിപ്പിൽ വന്നതൊടെ മണൽ വാരലും അനിശ്ചിതത്വത്തിലായി. മണൽ വാരൽ നീക്കം നിലച്ചതു മൂലം വരാനിരിക്കുന്ന ദുരന്തം സർക്കാർ തിരിച്ചറിയണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
എന്നാൽ അനധികൃതമായ മണൽ കടത്ത് മൂലം ഗ്രാമപഞ്ചായത്തിന് ലഭിക്കേണ്ട തുകയും നഷ്ടമാകുന്നു. മണൽ വന്ന് നിറഞ്ഞതു കൊണ്ട് പമ്പയാറുമായി ബന്ധപ്പെട്ട ജലവിതരണ പദ്ധതികളും അവതാളത്തിലാണ്.
ഇതുമൂലം നാട്ടുകാർ കൂടിവെളളത്തിനു പോലും ബുദ്ധിമുട്ടുകയാണ്. ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് സമരപടി പാടികൾക്ക് രൂപം നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.