‘തുടരു’മിലെ അന്‍പായി വിജയ് സേതുപതി; ആദ്യ പ്രതികരണവുമായി താരം

എല്ലാ ഘടകങ്ങളും ചേരുംപടി ചേര്‍ന്ന് വന്ന ചിത്രമെന്നാണ് തുടരും എന്ന സിനിമയ്ക്ക് വന്ന അഭിപ്രായങ്ങള്‍. ഏറെക്കാലത്തിന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രത്തിന് വലിയ പോസിറ്റീവ് പ്രതികരണങ്ങള്‍ വന്നതോടെ ചിത്രം തിയറ്ററുകളില്‍ ജൈത്രയാത്ര ആരംഭിച്ചു. അത് ഇപ്പോഴും തുടരുന്നു. ചിത്രത്തിലെ കൗതുകകരമായ നിരവധി ഘടകങ്ങളില്‍ ഒന്നായിരുന്നു തമിഴ് താരം വിജയ് സേതുപതിയുടെ സാന്നിധ്യം. മോഹന്‍ലാല്‍ അവതരിപ്പിച്ച ഷണ്‍മുഖത്തിലെ പഴയ അടുത്ത ചങ്ങാതിയായ അന്‍പ് ആയാണ് വിജയ് സേതുപതി ചിത്രത്തില്‍. എന്നാല്‍ ഫോട്ടോഗ്രാഫുകളിലൂടെ മാത്രമാണ് ഈ കഥാപാത്രത്തെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ സാന്നിധ്യത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിജയ് സേതുപതി.

Advertisements

സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന മോഹന്‍ലാലിനൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് വിജയ് സേതുപതി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് സേതുപതി ഇത് പങ്കുവച്ചിരിക്കുന്നത്. “ഈ ഗംഭീര മനുഷ്യനുമൊത്ത് ഈ ചിത്രത്തിലെ ഇടം പങ്കുവെക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം”, എന്ന കുറിപ്പും ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട് അദ്ദേഹം. അതേസമയം ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. അതേസമയം എഐയുടെ സഹായത്തോടെ സൃഷ്ടിച്ചെടുത്ത ചിത്രമാണ് ഇത്. 

ചിത്രങ്ങളിലൂടെയാണ് വെളിപ്പെടുന്നതെങ്കിലും ചിത്രത്തിന്‍റെ കഥയില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് വിജയ് സേതുപതിയുടെ അന്‍പ്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബി​ഗ് സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കുടുംബപ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ഘടകമാണ് അത്. 

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടി ക്ലബ്ബ് പിന്നിട്ടിരുന്നു. ഒപ്പം കേരളത്തില്‍ നിന്ന് മാത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ചിത്രമാണ് തുടരും. 

Hot Topics

Related Articles