പത്ത് വിക്കറ്റ് വിജയവുമായി ഗുജറാത്ത് പ്ലേ ഓഫിലേയ്ക്ക്..! ആർ.സിബിയും പഞ്ചാവും പ്ലേ ഓഫിൽ; രാഹുലിന്റെ സെഞ്ച്വറി ശോഭ കെടുത്തി സായ് സുദർശന്റെ കിടിലൻ സെഞ്ച്വറി

ന്യൂഡൽഹി: രാഹുലിന്റെ സെഞ്ച്വറിയ്ക്ക് സായ് സുദർശന്റെ സെഞ്ച്വറിയും ഗില്ലിന്റെ കിടിലൻ ബാറ്റിങ്ങിന്റെയും മികവിൽ ഗുജറാത്ത് മറുപടി നൽകിയതോടെ പത്ത് വിക്കറ്റ് വിജയവുമായി ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചു. ഗുജറാത്തിന്റെ വിജയത്തോടെ ആർ.സി.ബിയും പഞ്ചാബും ഒപ്പം പ്ലേ ഓഫിൽ കടന്നു. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടമാക്കി ഡൽഹി നേടിയ 199 റൺ ആറു പന്തും പത്ത് വിക്കറ്റും ബാക്കി നിൽക്കെയാണ് ഗുജറാത്ത് മറികടന്നത്.

Advertisements

ടോസ് നേടിയ ഗുജറാത്ത് ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. കെ.എൽ രാഹുലും ഫാഫ് ഡുപ്ലിസുമാണ് ഡൽഹിയ്ക്കായി ഓപ്പൺ ചെയ്തത്. സ്‌കോർ 16 ൽ നിൽക്കെ ഡുപ്ലിസിനെ (5) ആർഷദ് ഖാൻ മുഹമ്മദ് സിറാജിന്റെ കയ്യിൽ എത്തിച്ചു. പിന്നീട്, അഭിഷേക് പോറലിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടാണ് രാഹുൽ ഉയർത്തിയത്. രണ്ടു പേരും ചേർന്ന് സ്‌കോർ 106 എത്തിച്ച ശേഷമാണ് പിരിഞ്ഞത്. 19 പന്തിൽ 30 റൺ എടുത്ത അഭിഷേകിനെ സായ് കിഷോർ ബട്‌ലറുടെ കയ്യിൽ എത്തിച്ചതോടെയാണ് കൂട്ടു കെട്ട് പിരിഞ്ഞത്. 151 ൽ അക്‌സർ പട്ടേൽ (25) പുറത്തായെങ്കിലും രാഹുൽ വെടിക്കെട്ട് നിർത്തിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

65 പന്തിൽ നിന്നും 14 ഫോറും നാലു സിക്‌സും സഹിതം 112 റൺ നേടിയ രാഹുൽ പുറത്താകാതെ നിന്നു. 10 പന്തിൽ 21 റൺ നേടിയ ട്രിസ്റ്റൺ സ്റ്റബ്‌സ് നടത്തിയ വെടിക്കെട്ടാണ് ടീം സ്‌കോർ 200 ന് അടുത്ത് എത്തിച്ചത്. ഗുജറാത്തിന് വേണ്ടി ആർഷദ് ഖാനും, പ്രസിദ് കൃഷ്ണയും, സായ് കിഷോറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംങ് ആരംഭിച്ച ഗുജറാത്തിന് വേണ്ടി വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ രണ്ട് പേരും നൽകിയത്. അവസാന ഓവർ വരെ നീണ്ട വെടിക്കെട്ടിന് ഒടുവിൽ വിജയവും കയ്യിലെടുത്താണ് രണ്ട് പേരും മടങ്ങിയത്. 61 പന്തിൽ 12 ഫോറും, നാലു സിക്‌സും സഹിതം 108 റൺ നേടിയ സായ് കിഷോറും, 53 പന്തിൽ മൂന്നു സിക്‌സും ഏഴു ഫോറും അടിച്ച് 93 റൺ എടുത്ത ഗില്ലും വിജയം സ്വന്തമാക്കിയ ശേഷമാണ് തിരികെ മടങ്ങിയത്.

ഗുജറാത്ത് വിജയിച്ചതോടെ പ്ലേ ഓഫിലേയ്ക്ക് മൂന്ന് ടീമുകളാണ് സ്ഥാനം ഉറപ്പിച്ചത്. ഒന്നാം സ്ഥാനത്ത് ഗുജറാത്തും, രണ്ടാം സ്ഥാനത്തോടെ ബാംഗ്ലൂരും, മൂന്നാം സ്ഥാനത്തോടെ പഞ്ചാബും പ്ലേ ഓഫ് ഉറപ്പിച്ചു. മുംബൈ , ഡൽഹി, ലഖ്‌നൗ ടീമുകളിൽ ഒരു ടീമിന് മാത്രമാണ് ഇനി പ്ലേ ഓഫ് കടക്കാൻ സാധ്യതയുള്ളത്.

Hot Topics

Related Articles