കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിൻ്റെ വാർഷിക ആഘോഷം നടത്തി

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടന്ന 40-ാം മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിൻ്റെ വാർഷിക ആഘോഷം തിരു ഏറങ്കാവ് ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടത്തി.
രാവിലെ വിവിധ താരായണീയ സമിതികളുടെ ആഭിമുഖ്യത്തിൽ നാരായണിയത്തോടെയും നിരവധി ഭക്തജനങ്ങളുടേയും സാനിധ്യത്തോടെയും ആരംഭിച്ച ചടങ്ങിൽ സത്രം ജനറൽ കൺവീനർ പി.കെ ഗോപിദാസ് സ്വാഗതം ആശംസിക്കുകയും സത്രം ചെയർമാൻ അഡ്വ റ്റി.കെ ശ്രീധരൻ നമ്പൂതിരി അദ്ധ്യക്ഷതയിൽ ഗുരുവായൂർ സത്ര സമിതി വൈസ് പ്രസിഡൻ്റ് എസ് നാരായണ സ്വാമി ഭദ്രദീപ പ്രകാശനം നടത്തി വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു.

Advertisements

തുടർന്ന് തലയോലപറമ്പ് ഡി.ബി കോളേജ് പ്രൊഫസർ ഇന്ദുലേഖ മുഖ്യ പ്രഭാഷണം നടത്തി സന്തോഷ്കുമാർ കുറ്റുവേലിൽ ശ്രീനിവാസ് പുറയാറ്റ്, പ്രൊഫ: ഷൈലജ ടീച്ചർ , സി.കെ ബാലകൃഷ്ണപിള്ളചേന്നാട്ട് , പ്രീതി ആർ നായർ, മഹേഷ്‌ കാരക്കൽ, പ്രമോദ് ചേപ്പിലയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Hot Topics

Related Articles