പാകിസ്താനില്‍ പോയി പരമ്ബര കളിക്കാൻ ബംഗ്ലാദേശ് ; മത്സര ക്രമം വെട്ടിച്ചുരുക്കുന്നു

ലാഹോർ: ആശങ്കകള്‍ക്കൊടുവില്‍ പാകിസ്താനില്‍ പോയി പരമ്ബര കളിക്കാൻ ബംഗ്ലാദേശ്. ടി20 പരമ്ബരയുമായി മുന്നോട്ടുപോകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് സർക്കാരില്‍ നിന്ന് അനുമതി ലഭിച്ചതായാണ് വിവരം.പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ടി20 പരമ്ബരയുടെ പുതുക്കിയ മത്സരക്രമം പുറത്തുവിട്ടിട്ടുണ്ട്. യുഎഇ യുമായുള്ള മത്സരങ്ങള്‍ക്ക് ശേഷം ടീം പാകിസ്താനിലേക്ക് തിരിക്കും.

Advertisements

മുൻപ് നിശ്ചയിച്ചതുപോലെ അഞ്ച് ടി20 മത്സരങ്ങളല്ല പരമ്ബരയിലുള്ളത്. മത്സരങ്ങളുടെ എണ്ണം മൂന്നായി ചുരുക്കിയിട്ടുണ്ട്. എല്ലാ മത്സരങ്ങളും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുതുക്കിയ മത്സരക്രമം പുറത്തുവിട്ടിട്ടുണ്ട്. മേയ് 28, 30, ജൂണ്‍ 1 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തേ ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ പോയി കളിക്കുന്ന കാര്യത്തില്‍ ബിസിബിക്ക് ആശങ്കയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധികൃതർ പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി ചർച്ചനടത്തിയതായാണ് വിവരം. താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും സുരക്ഷയാണ് വെല്ലുവിളിയുയർത്തിയിരുന്നത്. പാകിസ്താനിലെ സാഹചര്യം പരിഗണിച്ച്‌ മാത്രമേ പര്യടനത്തെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുകയുള്ളൂവെന്നാണ് ബിസിബി അധികൃതർ അറിയിച്ചിരുന്നത്. ഇപ്പോഴിതാ സർക്കാർ അനുമതി നല്‍കിയതിന് പിന്നാലെയാണ് പരമ്ബരയുമായി ടീം മുന്നോട്ടുപോകുന്നത്.

Hot Topics

Related Articles