കൊച്ചി : തീയറ്റർ ഉടമകളുടെ അഭ്യർത്ഥനയെ തുടർന്ന് മോഹൻലാല്‍ ചിത്രം തുടരും ഒടിടിയില്‍ എത്താൻ ഒരാഴ്ച വൈകും. മേയ് 23 ന് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കാനായിരുന്നു തീരുമാനം.ഇപ്പോഴും മിക്ക തിയേറ്ററുകളിലും നാലു ഷോകളുമായി ചിത്രം വിജയ കുതിപ്പ് തുടരുന്നുണ്ട്.കേരള ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രം എന്ന നേട്ടമാണ് തരുണ്‍ മൂർത്തി സംവിധാനം ചെയ്ത തുടരും സ്വന്തമാക്കിയത്. മാർച്ച് 27 ന് റിലീസായ എമ്ബുരാനും ഏപ്രില്‍ 25 ന് റിലീസായ തുടരും എന്നീ ചിത്രങ്ങള്‍ മാത്രം സൃഷ്ടിച്ചത് 500 കോടിയിലധികം രൂപയുടെ ബിസിനസാണ്. മോഹൻലാലും ശോഭനയും ഇടവേളയ്ക്കുശേഷം ഒരുമിച്ച ചിത്രം ആണ് തുടരും.രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് നിർമ്മാണം.
Advertisements