ഇംഗ്ലണ്ട് പരമ്പരയിൽ പന്ത് വൈസ് ക്യാപ്റ്റൻ : മുഖം ചുളിച്ച് ആരാധകർ

ന്യൂഡൽഹി : അടുത്ത മാസം തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തപ്പോള്‍ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.

Advertisements

ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്ബരയാണിത്. രോഹിത്തിന്‍റെ അഭാവത്തില്‍ ടീമിനെ നയിച്ച്‌ പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എല്‍ രാഹുലും ടീമില്‍ ഉണ്ടെങ്കിലും ഭാവി ലക്ഷ്യമിട്ടാണ് യുവതാരമായ ഗില്ലിന് ചുമതല നല്‍കുന്നതെന്ന് അജിത് അഗാർക്കർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോഗ്യ കാരണങ്ങളാല്‍ എല്ലാ മത്സരങ്ങളിലും കളിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ബുമ്ര സെലക്ടർമാരെ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.

ഇംഗ്ലണ്ട് പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീം: ശുഭ്മാൻ ഗില്‍ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുണ്‍ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദർ, ഷാർദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീ ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.

ഇന്ത്യ vs ഇംഗ്ലണ്ട് ടെസ്റ്റ് മത്സരക്രമം

ഒന്നാം ടെസ്റ്റ്, 20-24 ജൂണ്‍ 2025 – ഹെഡിംഗ്ലി, ലീഡ്സ്
രണ്ടാം ടെസ്റ്റ്, 2-6 ജൂലൈ 2025 – എഡ്ജ്ബാസ്റ്റണ്‍, ബർമിംഗ്ഹാം
മൂന്നാം ടെസ്റ്റ്, 10-14 ജൂലൈ 2025 – ലോർഡ്സ്, ലണ്ടൻ
നാലാം ടെസ്റ്റ്, 23-27 ജൂലൈ 2025 – ഓള്‍ഡ് ട്രാഫോർഡ്, മാഞ്ചസ്റ്റർ
അഞ്ചാം ടെസ്റ്റ്, 31 ജൂലൈ 2025 – ഓവല്‍, ലണ്ടൻ

Hot Topics

Related Articles