കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ബക്രീദ് -ഖാദി റിബേറ്റ് മേള തൊടുപുഴയിൽ തുടങ്ങി

തൊടുപുഴ: സ്‌കൂൾ തുറപ്പും ബക്രീദും പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ റിബേറ്റ് മേളയ്ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ബൈപാസ് റോഡിലുള്ള പൂമംഗലം ബിൽഡിംഗ്‌സിലെ ഖാദി ഗ്രാമ സൗഭാഗ്യയിൽ മുനിസിപ്പൽ ചെയർമാൻ കെ. ദീപക് നിർവ്വഹിച്ചു. സംസ്ഥാന ഖാദി ബോർഡ് മെംബർ കെ.എസ്.രമേഷ് ബാബു അധ്യക്ഷനായി. നഗരസഭ കൗൺസിലർ പി.ജി.രാജശേഖരൻ ആദ്യ വില്പന പി.സി. ദിനേശിന് കൈമാറി.. ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ ഇൻ ചാർജ് ഷീനാമോൾ ജേക്കബ്ബ്, എ.വി. ജിഷ, ഗ്രാമ സൗഭാഗ്യ മാനേജർ ടി.കെ.സജിമോൻ എന്നിവർ പ്രസംഗിച്ചു. ഖാദി വസ്ത്രങ്ങൾക്ക് 30% വരെ ഗവ. റിബേറ്റും സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും ലഭ്യമാണ്. കട്ടപ്പന പഴയ പഞ്ചായത്ത് കെട്ടിടത്തിലെ കെ.ജി.എസ്സിലും തൊടുപുഴ മാതാ ഷോപ്പിംഗ് ആർക്കേഡിലും മേള ഒരുക്കിയിട്ടുണ്ട്. ജൂൺ 5-ാം തീയതി വൈകുന്നേരം മേള സമാപിക്കും.

Advertisements

Hot Topics

Related Articles