കൊച്ചി : ഒരു കാലത്ത് മലയാളം, തമിഴ്, കന്നട സിനിമകളില്‍ സൂപ്പർസ്റ്റാറുകളോടൊപ്പം അഭിനയിച്ച നടിയാണ് അംബിക. മലയാളത്തിലാണ് അംബിക കൂടുതലും തിളങ്ങിയത്.അതില്‍ ഇപ്പോഴും മലയാളികള്‍ മറക്കാത്തത് അംബിക അഭിനയിച്ച രാജാവിന്റെ മകൻ എന്ന ചിത്രമാണ്. മോഹൻലാല്‍ വില്ലനായെത്തിയ ചിത്രത്തില്‍ നാൻസി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ രാജാവിന്റെ മകൻ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്തുണ്ടായ ചില അനുഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് അംബിക. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
‘രാജാവിന്റെ മകനില്‍ അഭിനയിക്കുന്ന സമയത്ത് ലാലേട്ടന് നല്ല പേടിയുണ്ടായിരുന്നു. അതിനുമുമ്ബ് വരെ പല സിനിമകളിലും നായകവേഷമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയില്‍ ഞാനും അദ്ദേഹവും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷമാണ് രാജാവിന്റെ മകനില്‍ അദ്ദേഹം വില്ലൻ കഥാപാത്രത്തെ അഭിനയിച്ചത്. വില്ലൻ വേഷം തനിക്ക് ചേരുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ഈ സിനിമ വിജയിപ്പിക്കണമെന്നത് എല്ലാവരുടെയും ആവശ്യമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്ന് ഞാൻ അഭിനയിച്ച ചിത്രങ്ങളൊക്കെ ഇന്നാണ് വന്നിരുന്നതെങ്കില്‍ എന്റെ റേയ്ഞ്ച് വരെ മാറിപോകുമായിരുന്നു. ഇപ്പോഴിറങ്ങുന്ന എല്ലാ ചിത്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുളള പ്രമോഷനുകളാണ് കൊടുക്കുന്നത്. അതിലെ പല ഡയലോഗുകളും ഇപ്പോഴും അറിയാം. മലയാളികള്‍ക്കും അറിയാം.ലാലേട്ടന്റെയും മമ്മൂക്കയുടെയും പല ഹിറ്റ് ചിത്രങ്ങളിലും ഞാൻ അഭിനയിച്ചിരുന്നു. മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും മറക്കാൻ കഴിയാത്തതായിരുന്നു. അദ്ദേഹം ഒരു സമയം ഒന്നിലധികം സിനിമകളിലായിരുന്നു അഭിനയിച്ചത്. ആ സമയത്ത് ലാലേട്ടനേയും മമ്മൂക്കയെയുക്കാളും തിരക്ക് ജഗതി ശ്രീകുമാറിനായിരുന്നു. അദ്ദേഹം ഒരു സമയം ഒന്നിലധികം സിനിമകളില്‍ ഷിഫ്റ്റ് വച്ച് അഭിനയിക്കുമായിരുന്നു’- അംബിക പറഞ്ഞു.