നമ്പര്‍ 18 പോക്‌സോ കേസ്; സൈജു തങ്കച്ചന്‍ കൊച്ചി മെട്രോ സ്‌റ്റേഷനില്‍ കീഴടങ്ങി; സൈജുവിനെയും റോയ് വയലാട്ടിനെയും ഒരുമിച്ച് ചോദ്യം ചെയ്യും; ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഡിസിപി

കൊച്ചി: കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസില്‍ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങി. കൊച്ചി മെട്രൊ പൊലീസ് സ്റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. സൈജുവിന്റെ വസതിയില്‍ പൊലീസ് ഇന്നലെ എത്തി പരിശോധന നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സൈജു ഇന്ന് നാടകീയമായി കീഴടങ്ങിയത്. അപ്പോള്‍ തന്നെ പൊലീസ് ഇയ്യാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിച്ചു. വൈകിട്ടോടെ സൈജുവിനെ കോടതിയില്‍ ഹാജരാക്കും.

Advertisements

കേസില്‍ മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. കൊച്ചി ക്രൈംബ്രാഞ്ചില്‍ ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ഒളിവിലായതിനാല്‍ നോട്ടീസ് നല്‍കാന്‍ കഴിഞ്ഞില്ല. ബന്ധുക്കള്‍ മുഖേനയാണ് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയും മകളും നല്‍കിയ പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്, സജി തങ്കച്ചന്‍, അഞ്ജലി റിമാദേവ് എന്നിവര്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയത്.കൊച്ചിയിലെ ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. നോട്ടീസ് നല്‍കുമ്പോള്‍ വീട്ടില്‍ അമ്മാവന്‍ മാത്രമാണുണ്ടായിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ കീഴടങ്ങിയ ഒന്നാം പ്രതി റോയി വയലാറ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റോയ് വയലാറ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത് ഇന്നലെയാണ്. കേസില്‍ റോയ് വയലാറ്റ് കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. മൂവരേയും ബുധാനാഴ്ച ഒന്നിച്ചിരുത്തു ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണ സംഘം തയാറെടുക്കുന്നത്.

Hot Topics

Related Articles