പിങ്ക് പന്തിൽ ലങ്കയെ ചുട്ട് തിന്ന് ഇന്ത്യൻ ബൗളർമാർ ! സമ്പൂർണ ലങ്കാ ദഹനവുമായി ടീം ഇന്ത്യ : ഇന്ത്യയ്ക്ക് പടുകൂറ്റൻ പരമ്പര വിജയം

മൊഹാലി : ശ്രീലങ്കക്കെതിരെയുള്ള പരമ്ബരയിലെ രണ്ടാം മത്സരവും വിജയിച്ചു ഇന്ത്യ സമ്പൂര്‍ണ്ണ വിജയം സ്വന്തമാക്കി. ബാംഗ്ലൂരില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ 238 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്നു ദിവസത്തിനുള്ളില്‍ മത്സരത്തിനു ഫലം കണ്ടു. സ്കോര്‍ – ഇന്ത്യ -252 & 303/9 ശ്രീലങ്ക – 109 & 208. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കക്കു വേണ്ടി കരുണരത്ന സെഞ്ചുറി നേടിയെങ്കിലും ഇന്ത്യന്‍ ബോളിംഗിനു മുന്നില്‍ മറ്റ് താരങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യ ഉയര്‍ത്തിയ 447 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക മൂന്നാം ദിനം മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ 60 പന്തില്‍ 54 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസ് പുറത്തായതോടെ ശ്രീലങ്കന്‍ പതനം ആരംഭിച്ചു.

Advertisements

ഒരറ്റത്ത് കരിയറിലെ പതിനാലാം സെഞ്ചുറിയുമായി കരുണരത്ന പൊരുതിയെങ്കിലും വിജയം അകന്നു നിന്നു. 174 പന്തില്‍ 15 ഫോറുകള്‍ സഹിതമാണ് കരുണരത്ന 107 റണ്‍സ് എടുത്തത്. ലഹിരു തിരിമാന്നെ (0), എയ്ഞ്ചലോ മാത്യൂസ് (1), ധനഞ്ജയ ഡിസില്‍വ (4), ചാരിത് അസാലങ്ക (5), ലസിത് എംബുല്‍ദെനിയ (2), സുരംഗ ലക്മല്‍ (1), വിശ്വ ഫെര്‍ണാണ്ടോ (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിന്‍ നാലു വിക്കറ്റ് വീഴ്ത്തി. 19.3 ഓവറില്‍ 55 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ നാലു വിക്കറ്റ് വീഴ്ത്തിയത്. ജസ്പ്രീത് ബുമ്ര മൂന്നും അക്ഷര്‍ പട്ടേല്‍ രണ്ടു വിക്കറ്റും വീഴ്ത്തി. രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരത്തിലാകെ ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍, ടെസ്റ്റിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്‌ല്‍ സ്റ്റെയ്നെയും മറികടന്നു. നിലവില്‍ 442 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം.

Hot Topics

Related Articles