കുമരകം റിട്ടയേർഡ് ബി. ഡി.ഒ മാങ്കീഴയിൽ ശശിയപ്പൻ എം.കെ (മോനിച്ചൻ – 64) നിര്യാതനായി. സർക്കാരിൻ്റെ കേരളത്തിലെ മികച്ച ബി ഡി ഓ അവാർഡ് നേടിയിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ആയിരുന്നു. നിലവിൽ പാഞ്ച ജന്യം ഭാരതത്തിൻ്റെ ദേശീയ വൈസ് പ്രസിഡൻ്റ് , കേരള ക്ഷേത്ര സമന്വയ സമിതി, ശബരിമല അയ്യപ്പ സേവാ സമാജം എന്നിവയുടെ വൈസ് പ്രസിഡൻ്റ്, ആർ. ശങ്കർ സാംസ്കാരിക സമിതി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മൃതദേഹം നാളെ ജൂൺ ആര് വെള്ളിയാഴ്ച രാവിലെ പത്ത് മണി വരെ ചാലുകുന്നു ബെഞ്ചമിൻ ബയ്‌ലി ഹാളിനു എതിർവശം ഉള്ള ഭവനത്തിൽ പൊതു ദർശനം. സംസ്കാരം ഉച്ച കഴിഞ്ഞു മൂന്നിന് കുമരകം മാങ്കീഴയിൽ ഭവനത്തിൽ. ഭാര്യ സുജ പി. ഗോപാൽ. മകൻ. അഗ്രജ് പ്ലസ് വൺ വിദ്യാർഥി.
Advertisements