“പാസ്റ്ററോ ഏത് പാസ്റ്റർ? ഓരോന്ന് പറയുന്നവർ അഞ്ച് പൈസേടെ ഉപകാരമില്ലാത്തവർ”; രേണു സുധി

അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായി നിൽക്കുന്ന ആളാണ് രേണു സുധി. അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യയായ രേണുവിന് ഈ കാലയളവിൽ ഒട്ടനവധി ട്രോളുകളും വിമർശമങ്ങളും പരിഹാസങ്ങളുമൊക്കെ കേൾക്കേണ്ടി വന്നിരുന്നു. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നുവെങ്കിലും ഇപ്പോൾ ഇത്തരം വിമർശനങ്ങളെ രേണു മുഖവിലയ്ക്ക് എടുക്കാറില്ല.

Advertisements

രണ്ട് ദിവസമായി രേണു കോട്ടയത്തുള്ള ഒരു പാസ്റ്ററെ വിവാഹം കഴിച്ചുവെന്നും സുധിയുമായി നടന്നത് രണ്ടാമത്തെ വിവാഹമാണെന്ന തരത്തിലും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇതിന് വ്യക്തത വരുത്തിയിരിക്കുകയാണ് രേണു ഇപ്പോൾ. തന്നെ നിയമപരമായി വിവാഹം കഴിച്ചത് സുധിയാണെന്നും തനിക്കൊരു പാസ്റ്ററെയും അറിയില്ലെന്നും രേണു പറയുന്നു. തനിക്ക് അഞ്ച് പൈസേട ഉപകാരമില്ലാത്തവരാണ് ഇത്തരം കമന്റുകൾ പറയുന്നതെന്നും രേണു കൂട്ടിച്ചേർത്തു. മെയിൻസ്ട്രീം കേരളം എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു രേണുവിന്റെ പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“എന്നെ നിയമപരമായി വിവാഹം കഴിച്ചത് സുധിച്ചേട്ടൻ മാത്രമാണ്. പുതിയ വിവാദങ്ങളൊക്കെ വരുന്നുണ്ട്. പാസ്റ്ററെ വിവാഹം കഴിച്ചെന്ന് പറയുന്നു. പാസ്റ്ററോ ഏത് പാസ്റ്റർ? അങ്ങനെ ഒരു പാസ്റ്ററെ എനിക്ക് അറിയില്ല. എന്റെ ലൈഫിലും സുധിച്ചേട്ടന്റെ ലൈഫിലും പഴയ കാര്യങ്ങളുണ്ട്. എന്റെ പഴയകാല ജീവിതം എന്താണെന്ന് സുധിച്ചേട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട്. അന്ന് കിച്ചുവിന് 12 വയസുണ്ടായിരുന്നു. അവനോടും പറഞ്ഞു. 

പറയാൻ പറ്റാത്ത രീതിയിൽ ഞാൻ അനുഭവിച്ച ദുഃഖവും ദുരിതവും ഞാൻ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമായിരുന്നു വിവാഹം. ഇപ്പോ ഇവിടെ ആർക്കാണ് പ്രശ്നം. ഞാൻ കെട്ടിയാലും കെട്ടിയില്ലെങ്കിലും ഇവർക്കെന്താ ? മൂന്ന് നാല് ദിവസമായി ഈ കുത്തിപ്പൊക്കലൊക്കെ തുടങ്ങിയിട്ട്. ഇതൊക്കെ പറയുന്നവർ എനിക്ക് അഞ്ച് പൈസേടെ ഉപകാരമില്ലാത്തവരാണ്. 

പാസ്റ്റ് ഈസ് പാസ്റ്റ് ആണെന്ന് സുധിച്ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാനൊരു പാസ്റ്ററെയും വിവാഹം കഴിച്ചിട്ടില്ല. എനിക്കൊരു പാസ്റ്റ് ഉണ്ടായിരുന്നു. ഞാനത് തള്ളിക്കളയുന്നുമില്ല. ഇവർ പറയുന്ന പോലത്തെ പാസ്റ്റല്ല അത്. ഈ പറയുന്ന വ്യക്തി കല്യാണം കഴിഞ്ഞ് രണ്ട് മക്കളുമായി ജീവിക്കുന്നെന്നാ ഞാൻ അറിഞ്ഞത്”, എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ.

Hot Topics

Related Articles