മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന നാടകീയമായ യുവേഫ നേഷൻസ് ലീഗ് 2025 ഫൈനലിൽ, നിശ്ചിത സമയത്തും അധിക സമയത്തും 2-2 സമനിലയിൽ പിരിഞ്ഞതിന് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് സ്പെയിനെ തോൽപ്പിച്ച് പോർച്ചുഗൽ ജേതാക്കളായി.21-ാം മിനിറ്റില്‍ മാർട്ടിൻ സുബിമെൻഡിയുടെ ഗോളില്‍ സ്പെയിൻ ആദ്യം മുന്നിലെത്തി. എന്നാല്‍ അഞ്ച് മിനിറ്റിന് ശേഷം പെഡ്രോ നെറ്റോയുടെ അസിസ്റ്റില്‍ നൂനോ മെൻഡസിന്റെ തകർപ്പൻ ഗോളില്‍ പോർച്ചുഗല്‍ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് പെഡ്രിയുടെ അസിസ്റ്റില്‍ മികെല്‍ ഓയർസാബല്‍ സ്പെയിനിന് വീണ്ടും ലീഡ് നേടിക്കൊടുത്തു.
രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ 61-ാം മിനിറ്റില്‍ പോർച്ചുഗല്‍ വീണ്ടും സമനില പിടിച്ചു.
ഇതോടെ മത്സരം ആവേശകരമായി. ഇരു ടീമുകള്‍ക്കും കളി സ്വന്തമാക്കാൻ അവസരങ്ങള്‍ ലഭിച്ചെങ്കിലും അധിക സമയത്തും സമനിലയില്‍ തുടർന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഷൂട്ടൗട്ടില്‍ പോർച്ചുഗല്‍ തങ്ങളുടെ ആത്മവിശ്വാസം നിലനിർത്തി. ഗോണ്‍സാലോ റാമോസ്, വിറ്റിഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, നൂനോ മെൻഡസ്, റൂബൻ നെവെസ് എന്നിവരെല്ലാം തങ്ങളുടെ കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചു. അല്‍വാരോ മൊറാറ്റയുടെ കിക്ക് പാഴായത് സ്പെയിന് തിരിച്ചടിയായി, അതേസമയം ഇസ്കോ, മെറിനോ, ബയേന എന്നിവർക്ക് ഗോള്‍ നേടാൻ കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിശ്ചിത സമയത്തിന്റെ അവസാനത്തില്‍ പരിക്ക് കരണം കളിക്കളം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോർച്ചുഗലിന്റെ രണ്ടാം നേഷൻസ് ലീഗ് കിരീടത്തിലേക്കുള്ള യാത്രയില്‍ പ്രധാന പങ്ക് വഹിച്ചു. 2019 ന് ശേഷമുള്ള അവരുടെ ആദ്യ കിരീടമാണിത്.