മാലിന്യ സംസ്‌ക്കരണ പ്ലാൻ്റുകൾ എല്ലാ ജില്ലകളിലും എത്രയും വേഗംപണിപൂർത്തിയാക്കുക : സെപ്റ്റിക് ടാങ്ക് ക്ലീനേഴ്സ് മസ്ദൂർ സംഘ് (ബി.എം.എസ്)

ആലപ്പുഴ: സെപ്റ്റിക് ടാങ്ക് ക്ലീനേഴ്സ് മസ്ദൂർ സംഘ് (ബി.എം.എസ്) ജില്ലാ വാർഷിക സമ്മേളനം ഭാരതീയ മസ്ദൂർ സംഘ് സംസ്ഥാന സമിതിഅംഗം ബി.രാജശേഖരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ മേഖലയിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പടുത്തണമെന്നും ജില്ലയിലെ ഹോളിൽ മലിനജലം സംസ്‌കരിക്കുതിന് പാന്റ് അത്യാവശ്യമാണ് എന്ന് ബി.രാജശേഖരൻ പറഞ്ഞു. ചേർത്തല മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കു എഫ്.എസ്.റ്റി.പി പ്ലാന്റിൽ ഓപ്പൺ പാസ്സ് സംവിധാനം ഏർപ്പെടുത്തണമെും ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് മാതൃകാപരമായി ജോലിചെയ്തു വരുന്നവരാണെും ആയതുകൊണ്ട് സംസ്ഥാന തലത്തിൽ എല്ലാ ജില്ലകളിലും സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സർക്കാർ തലത്തിൽ നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ഗോപകുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി യു.വി.രതീഷ്മോൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി ജ്യോതീഷ്.യു.വി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു യോഗത്തിന് സ്വാഗതം ആശംസിച്ചുകൊണ്ട് യു.വി.രതീഷ്മോനും കൃതജ്ഞത റ്റി.രതീഷും പറഞ്ഞു.

Hot Topics

Related Articles