ജോജി, പ്രേമലു, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ഇവരുടേതായി അവസാനം പുറത്തിറങ്ങിയ ഗിരീഷ് എ ഡി ചിത്രം ‘പ്രേമലു’ ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കൊയ്തത്. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളിൽ നേടിയിരുന്നു. വലിയ വിജയത്തെത്തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഗിരീഷ് എ ഡിയുമായി അടുത്തതായി ഒന്നിക്കുന്ന സിനിമ ‘പ്രേമലു 2’ അല്ലെന്ന് പറയുകയാണ് ദിലീഷ് പോത്തൻ.
ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന അടുത്ത സിനിമ സംവിധാനം ചെയ്യുന്നത് ഗിരീഷ് എ ഡി ആണ്. അതിന്റെ അപ്‌ഡേറ്റ് ഈ മാസം വരും. പ്രേമലു 2 ആയിരിക്കില്ല. മറ്റൊരു ഗിരീഷ് എ ഡി സിനിമ ആയിരിക്കും’, ദിലീഷ് പോത്തൻ പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തൻ ഇക്കാര്യം മനസുതുറന്നത്. നേരത്തെ നടൻ ജയറാമുമൊത്ത് ഗിരീഷ് എ ഡി കൈകോർക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു. അതേസമയം, പ്രേമലു 2 വിന്റെ ഷൂട്ടിംഗ് ജൂണിൽ തുടങ്ങുമെന്ന് നേരത്തെ അപ്ഡേറ്റ് ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത ‘പ്രേമലു’ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. ചിത്രത്തിൽ നസ്ലെന്‍, മമിത ബെെജു എന്നിവര്‍ക്കൊപ്പം ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതി.