തിരുവനന്തപുരം തേക്കുംമുട് വീടിന്റെ ജനൽ കമ്പി വളച്ച്‌ മോഷണശ്രമം ; രാത്രികാല പോലീസ് പെട്രോളിംഗ് ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി തേക്കുംമൂട് റസിഡന്റ്‌സ്‌ അസോസിയേഷൻ

തിരുവനന്തപുരം : കുന്നുകുഴി തേക്കുംമൂട്‌ ഭാഗത്ത്‌ ബുധനാഴ്‌ച പുലർച്ചെ നടന്ന മോഷണശ്രമം വീട്ടുകാർ ഉണർന്നതിനെ തുടർന്ന്‌ പരാജയപ്പെട്ടു. ബുധനാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ്‌ കുന്നുകുഴി തേക്കുംമൂട് ടിആർഎ 131 ൽ രാജേന്ദ്രന്റെ വീട്ടിൽ ജനൽ കമ്പി വളച്ച്‌ മോഷണശ്രമം നടന്നത്‌. രാജന്ദ്രന്റെ മകൻ രാഗേഷും കുടുംബവുമാണ്‌ സംഭവസമയം വീട്ടിലുണ്ടായിരുന്നത്‌. പുലർച്ചെ ആരോ ഗേറ്റിൽ തട്ടുന്നപോലുള്ള ശബ്‌ദം കേട്ടാണ്‌ രാഗേഷും കുടുംബവും ഉണർന്നത്‌. ആരെയും ജനാല വഴി നോക്കിയിട്ട്‌ കാണാത്തതിനാൽ തിരികെ കിടക്കാനായി മുകളിലത്തെ നിലയിലേക്ക്‌ പോകവേ വീട്ടിലെ പുറക് വശത്തേ സെൻസർലെറ്റ് രണ്ട്‌ മൂന്ന്‌ തവണ കത്തുന്നതായി ശ്രദ്ധയിൽപ്പെട്ടത്‌. ഡൈനിംഗ്‌ ഹാളിനു സമീപത്തെ ജനാലയുടെ പലക പൊളിക്കുന്ന പോലുളള ശബ്‌ദവും കേട്ടു. വന്ന് നോക്കിയപ്പോൾ ജനൽ കമ്പി വളച്ചിരിക്കുന്നു.. ഉടൻ തന്നെ ഫോണിലൂടെ പോലീസിൽ വിവരമറിയിച്ചു. തുടർന്ന്‌ ഒച്ചയുണ്ടാക്കിയതോടെ കള്ളൻ ചാടി രക്ഷപ്പെട്ടു.

Advertisements

ജനാലയുടെ കമ്പിയുടെ ഒരു ഭാഗം മുറിച്ച്‌ മാറ്റിയ നിലയിലായിരുന്നു. ഉളിക്ക്‌ സമാനമായ ഉപകരണം കൊണ്ടാണ്‌ മോഷ്‌ടാവ്‌ ജനൽ കമ്പി അറുത്തുമാറ്റിയിരിക്കുന്നത്‌. അപ്പോഴേക്ക്‌ വിവരമറിയിച്ചതനുസരിച്ച്‌ മെഡിക്കൽ കോളജ്‌ പൊലീസ് സംഭവസ്ഥലത്തെത്തി. പൊലീസ്‌ അന്വേഷണം ഊർജിതമാക്കി. മോഷണശ്രമത്തിൽ ഊർജിതമായ അന്വേഷണം നടത്തണമെന്നും തേക്കുംമൂട് ഭാഗത്ത്‌ രാത്രികാല പോലീസ് പെട്രോളിംഗ്‌ ശക്‌തമാക്കണമെന്നും തേക്കുംമൂട് റസിഡന്റ്‌സ്‌ അസോസിയേഷൻ സെക്രട്ടറിയും പ്രസിഡൻ്റും പൊലീസിനോട് ആവശ്യപ്പെട്ടു.

Hot Topics

Related Articles