“ചിത്രത്തിന്റെ ആദ്യ പകുതിയുടെ എഡിറ്റ് ലോകേഷ് ലോക്ക് ചെയ്തു”; കൂലിയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്…

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ആക്ഷൻ സിനിമയാണ് കൂലി. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന സിനിമ ആഗസ്റ്റ് 14 നാണ് റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. രജനികാന്തിന്റെ വമ്പൻ തിരിച്ചു വരവാകും കൂലിയെന്നാണ് പ്രേക്ഷക പ്രതീക്ഷ. ചിത്രത്തിന്റെ ആദ്യ പകുതി നടൻ രജനികാന്ത് കണ്ടെന്ന അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തു വരുന്നത്.

Advertisements

ചിത്രത്തിന്റെ ആദ്യ പകുതിയുടെ എഡിറ്റ് ലോകേഷ് ലോക്ക് ചെയ്‌തെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ പകുതി കണ്ട രജനികാന്ത് അണിയറപ്രവർത്തകരെ അഭിനന്ദിച്ചു എന്നാണ് തമിഴ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. വിസിലടിച്ച് ആസ്വദിച്ച് കാണാവുന്ന ഒരു സിനിമയാകും കൂലിയെന്നാണ് നാഗാർജുന സിനിമയെക്കുറിച്ച് പറഞ്ഞത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിൽ ആമിർ ഖാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. താൻ വലിയ രജനികാന്ത് ആരാധകനാണെന്നും അദ്ദേഹത്തിന്റെ സിനിമയായതിനാൽ കഥ പോലും കേൾക്കാതെയാണ് സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും ആമിർ വ്യക്തമാക്കി.

ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം 80 കോടിക്ക് വിറ്റുപോയെന്നാണ് റിപ്പോർട്ട്. ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാകും ഇത്. അതേസമയം, സിനിമയുടെ തെലുങ്ക് റൈറ്റ്സ് 60 കോടി രൂപക്ക് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.

Hot Topics

Related Articles