ലോഡ്‌സ്: ഇതുവരെ എന്തുകൊണ്ടാണ് ദക്ഷിണാഫ്രിക്ക ഒരു ഐസിസി ട്രോഫി നേടാതിരുന്നത്. ഇത് ക്രിക്കറ്റിന്റെ മെക്കയായ ലോഡ്‌സിലെ മൈതാനത്ത് ക്രിക്കറ്റിന്റെ പരമ്പരാഗതമായ രൂപമായ ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കാനായിരുന്നു. ഐസിസി ട്രോഫി ഒഴിഞ്ഞു നിന്ന ദക്ഷിണാഫ്രിക്കയുടെ ഷെൽഫിൽ മനോഹരമായി കോർത്തു വയ്ക്കാൻ ടെസ്റ്റ് ലോകചാമ്പ്യന്മാർ എന്ന പട്ടത്തോളം സുന്ദരമായ ഒന്നുമില്ല. ലോഡ്‌സിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നാലാം ദിനം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത് ഒരു ചരിത്ര മുഹൂർത്തമായിരുന്നു. 83 ആം ഓവറിലെ മൂന്നാം പന്ത് ഓഫ് സൈഡിലേയ്ക്ക് തട്ടിയിട്ട് കെയിൽ വെർയേനേ പന്ത് ബൗണ്ടറി കടത്തിയപ്പോൾ… ഐ സിസി ടെസ്റ്റ് ചാമ്പ്യന്മാർ എന്ന പട്ടം അങ്ങിനെ ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്കയുടെ കഴുത്തിൽ എത്തി.
നാലാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റിംങിന് ഇറങ്ങുമ്പോൾ 69 റണ്ണാണ് വിജയത്തിലേയ്ക്കു വേണ്ടിയിരുന്നത്. ബൗളിംങ് എൻഡിൽ ആസ്‌ട്രേലിയയും, ബാറ്റിംങ് എൻഡിൽ ദക്ഷിണാഫ്രിക്കയും ആയതുകൊണ്ടു തന്നെ കടുത്ത ആരാധകർ പോലും 100 ശതമാനം വിജയം ഉറപ്പിച്ചിരുന്നില്ല. എന്നാൽ, ഇതുവരെയുള്ള ഐസിസി ട്രോഫികളിലെ കണ്ണീരിനെല്ലാം പ്രായശ്ചിത്വം നൽകുന്നതായിരുന്നു. പരിക്കിനെ വകവയ്ക്കാതെ പതിയെ തുടങ്ങിയ ബാവുമ, ചട്ടിച്ചട്ടി പിച്ചിലൂടെ ഓടിയാണ് ഓരോ റണ്ണൂം പൂർത്തിയാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, 217 ൽ ബാവുമ (66) കമ്മിൻസിന്റെ പന്തിൽ അലക്‌സ് കാരിയ്ക്ക് ക്യാച്ച് നൽകി മടങ്ങിയപ്പോൾ ആരാധകർ തെല്ലൊന്ന് ആശങ്കയിലായി. എന്നാൽ, മറു വശത്ത് പാറ പോലെ ഉറച്ചു നിന്ന മാക്രത്തിലായിരുന്നു അപ്പോഴും പ്രതീക്ഷകളെല്ലാം. വിജയത്തിലേയ്ക്ക് ഓരോ പന്തും തട്ടിയിട്ട് നീങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് സ്റ്റബ്‌സിന്റെ വിക്കറ്റ് അപ്രതീക്ഷിതമായി നഷ്ടമായി. സ്‌കോർ 241 ൽ നിൽക്കെ സ്റ്റബ്‌സിന്റെ ബെയിൽസ് ഇളക്കി സ്റ്റാർക്കിന്റെ പന്ത് കടന്നു പോകുകയായിരുന്നു. വിജയ റണ്ണിന് ഏതാനും വാര അകലെയായി സെഞ്ച്വറി വീരൻ മാക്രം (136) വീണെങ്കിലും ഡേവിഡ് ബെൻഡിംങ്ഹാമും (21), വെരിയനെയും (4) ചേർന്ന് വിജയം കയ്യെത്തിപ്പിടിച്ചു. ഓസീസിന് വേണ്ടി രണ്ടാം ഇന്നിംങ്‌സിൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹൈസൽ വുഡും , കമ്മിൻസും ഓരോ വിക്കറ്റ് പിഴുതു.