ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിൽ; സെയിയിൽ മഞ്ഞപ്പടയ്ക്ക് രണ്ടു ഗോളിന്റെ ലീഡ്; ആവേശം നിറച്ച് ചുങ്കത്ത് ബിഗ് സ്‌ക്രീനിൽ ഫുട്‌ബോൾ പ്രദർശനം; വീഡിയോ കാണാം

കോട്ടയം: ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പാദ സെമിയിൽ ആദ്യം ഗോൾ നേടിയ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഉയർത്തിയതിന്റെ ആവേശം നമ്മുടെ ചുങ്കത്തും. കേരള ബ്ലാസ്‌റ്റേഴ്‌സിനായി വാസ്‌കസ് ആദ്യ ഗോൾ നേടിയപ്പോൾ ചുങ്കത്തെ ഫുട്‌ബോൾ പ്രേമികൾ ആവേശത്തോടെ ഒന്നിച്ചിരുന്നത് കയ്യടിക്കുകയായിരുന്നു. സെമി ഫൈനലിന്റെ വേദിയായ ഗോവ വാസ്‌കോയിലെ തിലക് മൈതാനു സമാനമായ ആവേശമാണ് ചുങ്കം ജംഗ്ഷനിലെ ബിഗ് സ്‌ക്രീനിൽ വീ വൺ ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ ഒരുക്കിയത്.

Advertisements

ചൊവ്വാഴ്ച വൈകിട്ട് ഏഴു മണി മുതൽ ചുങ്കത്ത് വലിയ സ്‌ക്രീനിൽ ഫുട്‌ബോൾ മത്സരത്തിന്റെ പ്രദർശനം തത്സമയം ഉണ്ടായിരുന്നു. സ്‌ക്രീനിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ ആവേശം നിറഞ്ഞ പ്രകടനം വരുമ്പോഴും കയ്യടികളും, ആർപ്പുവിളികളും ചുങ്കത്തെ വേദിയിലും നിറഞ്ഞു. ഇതിനിടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആവേശം നിറച്ച ഗോൾ എത്തിയത്. ആദ്യ ലെഗിൽ നേടിയ ഗോളിന്റെ അടക്കം രണ്ടു ഗോളിന്റെ ലീഡ് ബ്ലാസ്‌റ്റേഴ്‌സ് നേടിയതോടെ ചുങ്കവും ആവേശത്തിൽ മുങ്ങിയിരിക്കുകയാണ്.

Hot Topics

Related Articles