വിദേശത്ത് നിന്ന് മാത്രം 50 കോടി; ആഗോള ബോക്സ് ഓഫീസില്‍ 235 കോടി പിന്നിട്ട് കുതിപ്പ് തുടർന്ന് അക്ഷയ് കുമാറിന്റെ “ഹൗസ്‍ഫുള്‍ 5”

നടൻ അക്ഷയ് കുമാറിന് ഹൗസ്‍ഫുള്‍ 5 നിര്‍ണായകമായിരുന്നു. സമീപകാലത്തെ പരാജയങ്ങള്‍ മറക്കാൻ നടൻ ചിത്രത്തിന്റെ വിജയം അനിവാര്യമായിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 235 കോടി പിന്നിട്ട് കുതിപ്പ് തുടരുകയാണ് അക്ഷയ് കുമാറിന്റെ ഹൗസ്‍ഫുള്‍ 5. വിദേശത്ത് നിന്ന് മാത്രം 50 കോടിയിലധികവും നേടിയിരിക്കുകയാണ്.

Advertisements

ബോളിവുഡിലെ ഏറ്റവും വലിയ കോമഡി ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ഹൗസ്‍ഫുള്‍. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമാശ, ആശയ കുഴപ്പങ്ങൾ, നിഗൂഢത എന്നിവയെല്ലാം നിലനിര്‍ത്തുന്ന ഈ ഫ്രാഞ്ചെസിയിലെ അഞ്ചാം ചിത്രമാണ് ഹൗസ്ഫുൾ 5. സാജിദ് നദിയാദ്‌വാല നിർമ്മിച്ച് തരുൺ മൻസുഖാനി സംവിധാനം ചെയ്‍ത ഈ ചിത്രം, ഹൗസ്‍ഫുൾ ചിത്രങ്ങളെ ഹിറ്റാക്കിയ എല്ലാ ഫോര്‍മുലയും ചേര്‍ത്താണ് ഒരുക്കിയത്. ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിംഗ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ്മ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

കേസരി ചാപ്റ്റര്‍ രണ്ടാണ് മുമ്പ് അക്ഷയ് കുമാര്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയത്. കരൺ സിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ശങ്കരൻ നായരായിട്ടാണ് അക്ഷയ് കുമാര്‍ വേഷമിട്ടിരിക്കുന്നതും.

ശങ്കരൻ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, അദ്ദേഹത്തിന്റെ ഭാര്യ പുഷ്‍പ പാലാട്ട് എന്നിവർ ചേർന്നെഴുതിയ ‘ദി കേസ് ദാസ് ഷുക്ക് ദി എംപയർ’ എന്ന പുസ്കത്തിൽനിന്ന് പ്രചോദനമുൾക്കൊള്ളുന്നതാണ് സിനിമ. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് അക്ഷയ് കുമാര്‍ സിനിമ നിർമിച്ചിരിക്കുന്നത്.

Hot Topics

Related Articles