“ആവേശം തെലുങ്കിൽ റീ മേക്ക് ചെയ്യാൻ ആഗ്രമുണ്ടായിരുന്നു, പക്ഷെ നടന്നില്ല”; കാരണം പറഞ്ഞ്  വിഷ്ണു മഞ്ചു

തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായിയെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാന്‍ ഇന്ത്യന്‍ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവർ ചിത്രത്തില്‍ കാമിയോ റോളുകളിൽ എത്തുന്നുണ്ട്. സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ഭാഗമായി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിഷ്ണു മഞ്ചു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

Advertisements

ഫഹദ് ഫാസിൽ നായകനായെത്തി ഹിറ്റടിച്ച മലയാള സിനിമ ആയിരുന്നു ആവേശം. ഈ സിനിമയുടെ തെലുങ്ക് പതിപ്പ് താൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അവകാശം മറ്റാരോ നേടിയെന്നുമാണ് വിഷ്ണു പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഈ കട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, തെലുങ്കിലെ സൂപ്പർതാരമായ രവി തേജയുടെ നിർമാണ കമ്പനി സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയതായാണ് ഗ്രേപ്പ് വൈനിനെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്തിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നന്ദമുരി ബാലകൃഷ്ണ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അദ്ദേഹമായിരിക്കില്ല, മറിച്ച് രവി തേജ തന്നെ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ജിത്തു മാധവനായിരുന്നു മലയാളത്തിൽ ചിത്രം ഒരുക്കിയത്. സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിർവഹിച്ചത്.

അതേസമയം, വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ജൂൺ 27 നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം വേള്‍ഡ് വൈഡ് റിലീസായാണ് സിനിമ എത്തുന്നത്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

Hot Topics

Related Articles