“പണം നൽകിയില്ലെങ്കിൽ സിനിമയ്ക്ക് എതിരെ നെഗറ്റീവ് റിവ്യു ഇടും”; റിവ്യൂവർക്കെതിരെ പരാതി നൽകി വ്യസനസമേതം ബന്ധുമിത്രാദികളുടെ അണിയറപ്രവർത്തകർ

കൊച്ചി : പോസിറ്റിവ് റിവ്യൂ നൽകാൻ പണം ആവശ്യപ്പെട്ട ഓൺലൈൻ റിവ്യൂവർക്കെതിരെ പൊലീസിൽ പരാതി നൽകി ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ സിനിമയുടെ അണിയറപ്രവർത്തകർ. സിനിമയുടെ പ്രെമോഷന് പണം നൽകണമെന്നും തന്നില്ലെങ്കിൽ നെഗറ്റീവ് റിവ്യു ഇടുമെന്നും പറഞ്ഞുകൊണ്ടാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇവർ പറയുന്നു.

Advertisements

എന്നാൽ പണം നൽകാത്തതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ സിനിമക്കെതിരെ നെഗറ്റീവ് പ്രചാരണം നടത്തിയെന്ന് കാണിച്ച് ബിജിത് വിജയൻ എന്ന ആൾക്കെതിരെയും സിനിഫൈൽ എന്ന സോഷ്യല്‍ മീഡിയാ ഗ്രൂപ്പിനെതിരെയും ‘വ്യസനസമേതം ബന്ധുമിത്രാദി’കളിന്റെ അണിയറപ്രവർത്തകർ പരാതി നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാരിവട്ടം പൊലീസിൽ മാനനഷ്ടത്തിനാണ് കേസ് നൽകിയതെന്ന് സിനിമയുടെ പ്രൊഡ്യൂസർ വിപിൻദാസ്, ഡയറക്ടർ എസ്. വിപിൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ നിന്നുള്ളവരായതിനാൽ അവിടെയും കേസ് കൊടുത്തിട്ടുണ്ട്. കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഫെഫ്കയി ലും പരാതി നൽകിയിട്ടുണ്ടെന്നും കേസിൽ ഇരുവരും കക്ഷിചേരാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു

Hot Topics

Related Articles