ഒരു നൊസ്റ്റാൾജിക് പ്രണയ ഗാനവുമായി ധ്യാൻ ശ്രീനിവാസനും ദിൽനയും; ‘ഒരു വടക്കൻ തേരോട്ട’ത്തിലെ ​പുതിയ ഗാനം പുറത്ത്

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു വടക്കൻ തേരോട്ട’ത്തിലെ ​ഗാനം റിലീസ് ചെയ്തു. ഇടനെഞ്ചിൽ എന്ന പ്രണയ ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് സംഗീത സംവിധായകൻ ബെർണിഒരു വടക്കൻ തേരോട്ട’ത്തിലെ ​ഗാനം മകനും ചേർന്നാണ്. ഹരിശങ്കർ, ശ്രീജ ദിനേശ് എന്നിവർ ആലപിച്ച ​ഗാനം എഴുതിയത് ഹസീന എസ് കാനം ആണ്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.

Advertisements

നിത്യഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു വടക്കൻ തേരോട്ടം. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബി ടെക് ബിരുദത്തിനു ശേഷം ഓട്ടോറിക്ഷ ഡ്രൈവറായി മാറിയ നന്ദൻ നാരായണൻ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. ധ്യാനിനെ കൂടാതെ തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതു മുഖ നായികയായി ദിൽന രാമകൃഷ്ണനോടൊപ്പം മാളവിക മേനോനും എത്തുന്നു. കൂടാതെ സുധീർ പറവൂർ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ, സലിം ഹസൻ, ദിലീപ് മേനോൻ, കോഴിക്കോട് നാരായണൻ നായർ, രാജേഷ് കേശവ്, ജിബിൻ, ദിനേശ് പണിക്കർ, സോഹൻ സീനുലാൽ, കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജെയിൻ, മൻസു മാധവ, അരുൺ പുനലൂർ, കല സുബ്രഹ്മണ്യം, അംബിക മോഹൻ, പ്രിയ ശ്രീജിത്ത്, ഗീതു നായർ, സബിത, കൃഷ്ണവേണി, അർച്ചന, വിദ്യ, അനില, തനു ദേവി എന്നിവർക്കൊപ്പം മറ്റു നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ സനു അശോക് എഴുതുന്നു. പവി കെ പവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

കോ പ്രൊഡ്യൂസേഴ്സ് സുര്യ എസ് സുബാഷ്, ജോബിൻ വർഗീസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സനൂപ് എസ്, സുനിൽ നായർ, ദിനേശ് കുമാർ, സുരേഷ് കുമാർ, ബാബുലാൽ, പ്രൊജക്ട് ഹെഡ് മോഹൻ (അമൃത), എഡിറ്റിംഗ് ജിതിൻ ഡി കെ, കലാ സംവിധാനം ബോബൻ, ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ് കാനം, ഗായകർ ഹരിശങ്കർ, വസുദേവ് കൃഷ്ണ, നിത്യാ മാമൻ, ശ്രീജ ദിനേശ്, ബാക്ക് ഗ്രൗണ്ട് സ്കോർ നവനീത്, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ എസ്സാ കെ എസ്തപ്പാൻ, കളറിസ്റ്റ് സി പി രമേശ്, മേക്കപ്പ് സിനൂപ് രാജ്, കോസ്റ്റ്യൂംസ് സൂര്യ ശേഖർ, സ്റ്റിൽസ് ഷുക്കു പുളിപ്പറമ്പിൽ, ഡിസൈനർ അമൽ രാജു, സ്റ്റുഡിയോ ഏരീസ് വിസ്മയാസ് മാക്സ്, സൗണ്ട് റെക്കോർഡിസ്റ്റ് ഫ്രാൻസിസ് സി ഡേവിഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ചന്ദ്രൻ, വിതരണം ഡ്രീം ബിഗ് ഫിലിംസ്, പിആർഒ- എ എസ് ദിനേശ്.

Hot Topics

Related Articles