തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായിയെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാന്‍ ഇന്ത്യന്‍ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവർ ചിത്രത്തില്‍ കാമിയോ റോളുകളിൽ എത്തുന്നുണ്ട്. സിനിമയുടെ ട്രെയ്ലർ ലോഞ്ച് കേരളത്തിൽ വെച്ചായിരുന്നു നടന്നിരുന്നത്. ഇതിനിടയിൽ നടന്ന ഒരു രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് ലാലേട്ടാ എന്ന് ഒരാധകൻ ഉറക്കെ വിളിച്ചിരുന്നു. വേദിയിൽ ഫോട്ടോ എടുക്കുന്നതിനിടയിൽ വിളി കേട്ട മോഹൻലാൽ ‘മോനേ ഇപ്പൊ മുകളിലോട്ട് നോക്കാൻ ഒക്കൂല’ എന്നാണ് പറഞ്ഞത്. ഫോട്ടോ ഷൂട്ടിങ് ശേഷം നടൻ മുകളിലേക്ക് നോക്കി ആരാധകന് നേരെ കൈ ഉയർത്തി കാണിക്കുന്നതും വിഡിയോയിൽ കാണാം. മോഹന്‍ലാല്‍ എന്തൊരു സിമ്പിൾ ആണെന്നാണ് വീഡിയോയ്ക്ക് താഴെ ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയുടെ മനം കവർന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ജൂൺ 27 നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം വേള്‍ഡ് വൈഡ് റിലീസായാണ് സിനിമ എത്തുന്നത്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.