പള്ളുരുത്തി: ചക്കയിടാനായി പ്ലാവിൽ കയറിയ വയോധികൻ വീണു മരിച്ചു. ഇടക്കൊച്ചി കോഴിക്കൂട് കണച്ചക്കനാട്ട് (വാറ്റ് റോഡ്) എഡ്വിൻ ബായറെ(69)യാണ് പ്ലാവിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷം വീട്ടിൽ നിന്നും പോയ ഇദ്ദേഹം തിരികെ എത്താതെ വന്നതോടെയാണ് അന്വേഷണം നടത്തിയത്. തുടർന്ന് മകൻ പുരയിടത്തിൽ പരിശോധന നടത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചക്കപറിക്കാൻ ഉപയോഗിക്കുന്ന തോട്ടിയും ഏണിയും സമീപത്ത് നിന്ന് കണ്ടെത്തിയത്. മൃതദേഹം എറണാകുളം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: എഡ് വേഴ്സ്. മക്കൾ: നിമ്മി, എൽബിൽ. സംസ്കാരം നാളെ ജൂൺ 19 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് സെന്റ് ലോറൻസ് പള്ളി സെമിത്തേരിയിൽ.
Advertisements