ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് എത്തുന്നു ; ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനും ; ഇതാണ് മടങ്ങി വരവ് ; കേരള ഹൃദയങ്ങളിൽ ചൂട് പകർന്ന് കണ്ണുനീർ പൊഴിച്ച് ബ്ലാസ്റ്റേഴ്സ് ; അതേ ഇത് ഒരു ബും ചിക്കാ വാവാ മൊമന്റ് തന്നെ ; 6 വർഷത്തെ ഇടവേളയ്ക്കു ശേഷം കൊമ്പന്മാരെത്തുന്നു..! ഏറെയുണ്ട് കടവും കണക്കുകളും; ആറാം വർഷത്തിന്റെ മൂന്നാം ഫൈനലിൽ ആറാടാൻ കൊമ്പന്മാർക്ക് ആകുമോ…?

സ്‌പോട്‌സ് സ്‌പെഷ്യൽ
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ദുചൂഡൻ ജയിലിൽ നിന്നും വന്നത്. ചിലകളിൽ കളിക്കാനും ചിലത് കാണിക്കാനും. പക്ഷേ, ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കളത്തിലിറങ്ങുമ്പോൾ കൊമ്പന്മാർക്ക് തീർക്കാൻ കണക്കുകളും കടവും ഏറെയുണ്ട്. 2016 ന് ശേഷമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കളികൾ കണ്ട ആരാധകർക്ക് ഇന്ദുചൂഡനെ ഡയലോഗാണ് ഓർമ്മ വന്നിരുന്നത് – കൃഷിപ്പണിയും നോക്കി വീട്ടിൽ തന്നെ കഴിഞ്ഞാൽ പോരെ..! കടവും കഷ്ടപ്പാടും കലിപ്പും കൂടി വന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ കട്ട ആരാധകർ വരെ കൈവിട്ടു പോയി. ഇക്കുറി ആദ്യ മത്സരങ്ങൾ തോറ്റു തുടങ്ങിയതോടെ കൂടുതൽ ആരാധകർ ടീമിനെ ഉപേക്ഷിച്ചു പോകുകയും ചെയ്തു. എന്നാൽ, എല്ലാവരെയും തിരികെ പിടിച്ചിരിക്കുകയാണ് ഇപ്പോൾ പൊട്ടിത്തെറിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സ്.

Advertisements

സച്ചിനൊപ്പം കൈപിടിച്ച് കൊച്ചി
സച്ചിനൊപ്പം കൈ പിടിച്ചാണ് കൊച്ചി ബ്ലാസ്റ്റേഴ്‌സിനെ കൊമ്പിലേറ്റിയത്. എന്നാൽ, ആദ്യ മത്സരം സച്ചിൻ പോലും ഓർമ്മിക്കാൻ ആഗ്രഹമുണ്ടായിരിക്കില്ല. നോർത്ത് ഈസ്റ്റിനെതിരെ ഒരു ഗോളിനാണ് അന്ന് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. പിന്നെ ആരാധകരെ ആവേശത്തിലാക്കി തിരികെ എത്തിയ മത്സരത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയാണ് നിന്നത്. എന്നാൽ, ഫൈനലിൽ എ.ടി.കെയോടു തോൽക്കാനായിരുന്നു വിധി. പിന്നീട്, തുടർച്ചയായി മികച്ച കളി പുറത്തെടുത്തെങ്കിലും പിന്നീടുള്ള ഒരു സീസണിൽ ടീമിന് സെമിയിൽ പോലും എത്താനായില്ല. 2016 ലാണ് അവസാനം ടീം സെമിയിൽ എത്തിയത്. ഫൈനലിൽ ഓരോ ഗോളടിച്ച് എടികെയോട് സമനില പിടിച്ചെങ്കിലും, പെനാലിറ്റിയിൽ 4-3 ന് തോൽക്കാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിധി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലിപ്പടക്കണം
കപ്പടിക്കണം

കപ്പടിച്ച് കലിപ്പടക്കണമെന്നായിരുന്നു പിറ്റേ വർഷത്തെ ബ്ലാസ്റ്റേഴ്‌സിന്റെ പരസ്യവാചകം. ആരാധകർ ആവേശത്തോടെ ഈ പരസ്യം ഏറ്റെടുത്തു. പക്ഷേ, ദയനീയമെന്നു പറയട്ടെ അവസാന സ്ഥാനക്കാരായാണ് ഈ വർഷം മഞ്ഞപ്പടയ്ക്ക് മടങ്ങാനായത്. പിന്നീട്, തൊട്ടടുത്ത വർഷം കടം വീട്ടാനുണ്ടെന്നും, കലിപ്പടക്കുമെന്നും പ്രഖ്യാപിച്ച് കളത്തിലിറങ്ങി നാണംകെട്ട് പത്താം സ്ഥാനത്താണ് ടീമിനെ അവസാനിപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സിന് ആയത്. ഇതിനിടെ സച്ചിനും ടീമിലെ പങ്കാളിത്തം അവസാനിപ്പിച്ച് മടങ്ങിയത് വൻ തിരിച്ചടിയ്ക്കിടയാക്കി. തുടർച്ചയായ തോൽവികളിലൂടെ മഞ്ഞപ്പട നിരന്തരം പ്രതിരോധത്തിലായതോടെ ആരാധകരും ടീമിനെ കൈവിട്ടു.

ഒന്നിൽ പിഴച്ചാൽ
മൂന്നിൽ വിജയം

ഒന്നിൽ പിഴച്ചാൽ മൂന്നിൽ വിജയം ഉണ്ടാകുമെന്ന കണക്കിൽ തന്നെ കരുതിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. തന്ത്രശാലിയായ ഇവാൻ വുകോനോമോവിച്ച് എന്ന കോച്ചിന്റെ ആവനാഴിയിൽ ഇനിയും ആയുധങ്ങളുണ്ടെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടു തവണും ഉണ്ടായ നിരാശ, ഇക്കുറി ഗോവയിൽ ഉണ്ടാകില്ലെന്നും മഞ്ഞപ്പടയാളികൾ പ്രതീക്ഷിക്കുന്നു. കൊച്ചിയിലെ നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിൽ ഫൈനലിൽ ഏറ്റ തിരിച്ചടിയ്ക്കു ബദൽ നൽകാൻ ഗോവയിലെ ഫത്തോഡ സ്‌റ്റേഡിയത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ഹൈദരാബാദോ – ഈസ്റ്റ് ബംഗാളോ ആര് വിജയിച്ച് ഫൈനലിൽ എത്തിയാലും, ബ്ലാസ്റ്റേഴ്‌സിന് കലിപ്പടക്കണം.. ആരാധകർക്ക് കപ്പടിക്കണം…!!!

Hot Topics

Related Articles