താരത്തിളക്കം കഴിഞ്ഞു : ഇന്ത്യയ്ക്ക് ഇനി തലമുറ മാറ്റം : ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

ലീഡ്‌സ്: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറമാറ്റത്തിന് തുടക്കം കൂടിയാകുകയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്. യുവനായകന്‍ ശുഭ്മാന്‍ ഗില്ലിന് കീഴിലാണ് ഇന്ത്യന്‍ ടീം ഹെഡിങ്‌ലിയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് മത്സരം ആരംഭിക്കുന്നത്.

Advertisements

സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവരില്ലാതെ ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരമാണിത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് 2025-27 സീസണിലെ ഇന്ത്യന്‍ ടീമിന്റെ ആദ്യമത്സരം കൂടിയാണിത്. ഹെഡിങ്ലിയിലെ പിച്ച്‌ പേസര്‍മാരെ തുണയ്ക്കുന്നതാണ് ചരിത്രം. ഇത്തവണ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ ഗുണം ലഭിക്കുന്ന പിച്ചാണ് ഒരുക്കിയിട്ടുള്ളതെന്ന് ചീഫ് ക്യൂറേറ്റര്‍ റിച്ചാര്‍ഡ് റോബിന്‍സണ്‍ പറയുന്നു.

Hot Topics

Related Articles