82 ഷീറ്റ് എല്‍എസ്ഡി സ്റ്റാമ്പുകള്‍, ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയില്‍, ഒപ്പം എംഡിഎംഎയും കൊക്കെയ്‌നും; കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്നുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്നുമായി മങ്കാവില്‍ യുവാവ് പിടിയില്‍. കോഴിക്കോട് മങ്കാവ് സ്വദേശി ഫസലുവിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 82 ഷീറ്റ് എല്‍എസ്ഡി സ്റ്റാമ്പുകള്‍, ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയില്‍, മൂന്ന് ഗ്രാം വീതം എംഡിഎംഎ, കൊക്കെയ്ന്‍ എന്നിവയാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്.

Advertisements

ഡാര്‍ക്ക് വെബ് ഉള്‍പ്പെടെ ഉപയോഗിച്ച് വന്‍തോതില്‍ ലഹരിമരുന്നുകള്‍ എത്തിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായി പൊലീസ് വലവിരിച്ചിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്ക്കുമാണ് ലഹരി വീട്ടില്‍ സൂക്ഷിച്ചിരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.