ഓണ്‍ലൈന്‍ തൊഴില്‍ മേള, ‘കണക്ട് ടു കരിയേഴ്‌സ്’ മാര്‍ച്ച് 21-ന്

കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഇ-ലേണിങ് വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍ ഈ മാസം 21-ന് ഓണ്‍ലൈന്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കോമേഴ്‌സ്, മാനേജ്‌മെന്റ്, സയന്‍സ്, ഹ്യുമാനിറ്റീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജി, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദമുള്ള ഒരു ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്‍ഫോസിസ്, കാപ്‌ജെമിനി, ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച്, വിസ്‌ട്രോണ്‍, മെട്രോ, എഎന്‍ഇസെഡ് ബാങ്ക്, നിപ്പോണ്‍ ടൊയോട്ട, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മുത്തൂറ്റ് മൈക്രോഫിന്‍, മലബാര്‍ ഗോള്‍ഡ്, ഡിക്കാത്‌ലണ്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഇതിന് പുറമേ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളായ ഡന്‍സോ, ബിഗ് ബാസ്‌ക്കറ്റ്, അപ്‌ഗ്രേഡ്, കള്‍ട്ട്ഫിറ്റ്, നോ ബ്രോക്കര്‍ എന്നിവയും പങ്കെടുക്കുന്നുണ്ട്.

Advertisements

അനുയോജ്യമായ വേദിയൊരുക്കി തങ്ങളുടെ സ്വപ്ന ജോലി കരസ്ഥമാക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുകയെന്ന ജെയിന്‍ ഓണ്‍ലൈനിന്റെ വീക്ഷണത്തിന് അനുസൃതമായി ‘കണക്ട് ടു കരിയേഴ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന തൊഴില്‍ മേള ഇന്ത്യയിലുടനീളമുള്ള തൊഴില്‍ദാതാക്കള്‍ക്ക് വിവിധ മേഖലകളിലുള്ള ഒരു ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികളെ വിലയിരുത്താന്‍ സഹായിക്കുന്നു. ഉദ്യോഗാര്‍ഥികളുടെ വീഡിയോ റെസ്യുമുകള്‍, കാന്‍ഡിഡേറ്റ് റെസ്‌പോണ്‍സ് ഡാഷ്‌ബോര്‍ഡ്, ഓണ്‍ലൈന്‍ അസെസ്സ്‌മെന്റ് നടത്താനുള്ള സംവിധാനം തുടങ്ങിയവ തൊഴില്‍ദാതാക്കള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ റിക്രൂട്ട്‌മെന്റ് പ്രക്രിയ ലളിതവും ഫലപ്രദവുമാക്കാന്‍ സഹായകമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ലക്ഷ്യം കൈവരിക്കാനുള്ള ചവിട്ടുപ്പടിയായി പ്രവര്‍ത്തിക്കാന്‍ തുടക്കകാലം മുതല്‍ തന്നെ ജെയിന്‍ ഗ്രൂപ്പ് ശ്രമിച്ചിട്ടുണ്ടെന്ന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജ് സിംഗ് പറഞ്ഞു. ഉദ്യോഗാര്‍ഥികളെ അനുയോജ്യരായ തൊഴില്‍ദാതാക്കളുമായി ബന്ധിപ്പിക്കുന്നതില്‍ കണക്ട് ടു കരിയേഴ്‌സ് തൊഴില്‍മേള വിജയിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ നിന്ന് മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള തൊഴില്‍ദാതാക്കള്‍ വരെ ഈ തൊഴില്‍ മേളയില്‍ നിന്നും ജീവനക്കാരെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണത്തെ തൊഴില്‍ മേളയും അത്തരത്തില്‍ വിജയകരമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. രാജ് സിംഗ് പറഞ്ഞു.

2018-ലാണ് ജെയിന്‍ ഗ്രൂപ്പ് ‘കണക്ട് ടു കരിയേഴ്‌സ്’ എന്ന തൊഴില്‍മേള ആരംഭിച്ചത്. ഇതുവരെ 3500-ലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. തൊഴില്‍ മേളയെക്കുറിച്ചും രജിസ്‌ട്രേഷന്‍ വിവരങ്ങളും അറിയാന്‍ https://onlinejain.com/connect-to-careers എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.