തല്ല് കൊടുക്കുന്നതിലും തുല്യത..! തിരുവനന്തപുരം ലോ കോളേജിന് പിന്നാലെ കട്ടപ്പന ഗവണ്മെന്റ് കോളേജിലും കെ.എസ്.യു പ്രവര്‍ത്തകയ്ക്ക് എസ്.എഫ്.ഐ മര്‍ദ്ദനം; പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കട്ടപ്പന: തിരുവനന്തപുരം ലോ കോളേജിന് പിന്നാലെ ഇടുക്കി കട്ടപ്പന ഗവണ്മെന്റ് കോളേജിലും കെ എസ് യു പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചതായി പരാതി. കെ എസ് യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ബാസില്‍, കൗണ്ടിങ് ഏജന്റ് ഗായത്രി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ കോളേജ് തെരഞ്ഞെടുപ്പിന് ഇടയില്‍ ആയിരുന്നു മര്‍ദ്ദനം. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisements

തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്‌ഐ – കെ എസ് യു സംഘര്‍ഷത്തില്‍ കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് സംഭവം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോളേജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മര്‍ദനത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ 2 കേസുകളും, എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പേരില്‍ ഒരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു. ദേവനാരായണനെന്ന വിദ്യാര്‍ത്ഥിക്ക് കഴുത്തിനും, ജിയോ എന്ന വിദ്യാര്‍ത്ഥിക്ക് കാലിനും പരിക്കുണ്ട്. എസ്എഫ്‌ഐ ഭാരവാഹികള്‍ വരെ മര്‍ദിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ദേവനാരായണന്‍ പറയുന്നു.വിദ്യാര്‍ത്ഥികളെ വീട്ടില്‍ക്കയറി ആക്രമിച്ചതിന് 8 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസാണ് കേസടുത്തത്.

Hot Topics

Related Articles