ബോളിവുഡിലെ ഈ വർഷത്തെ മൂന്നാമത്തെ വലിയ ഹിറ്റ്; ‘റെയ്‍ഡ് 2’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

സമീപകാലത്തെ മറ്റൊരു ഹിറ്റ് ചിത്രം കൂടി ഒടിടിയിലേക്ക്. അജയ് ദേവ്ഗണിനെ നായകനാക്കി രാജ് കുമാർ ഗുപ്ത സംവിധാനം ചെയ്ത റെയ്ഡ് 2 എന്ന ഹിന്ദി ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ എത്തുന്ന ചിത്രത്തിൻറെ സ്ട്രീമിംഗ് തീയതി ജൂൺ 26 ആണ്.

Advertisements

ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം 2018 ൽ പുറത്തെത്തിയ റെയ്‍ഡിൻറെ സീക്വൽ ആണ്. ആദ്യ ഭാഗത്തിൻറെ സംവിധാനവും രാജ് കുമാർ ഗുപ്ത ആയിരുന്നു. ടി സിരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ, കുമാർ മംഗൽ പതക്, അഭിഷേക് പതക് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ രാജ് കുമാർ ഗുപ്തയ്ക്ക് ഒപ്പം റിതേഷ് ഷാ, ജയ്ദീപ് യാദവ്, കരൺ വ്യാസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. സുധീർ കെ ചൗധരിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സന്ദീപ് ഫ്രാൻസിസ്, പശ്ചാത്തല സംഗീതം അമിത് ത്രിവേദി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോ യോ ഹണി സിംഗ്, റൊചാക് കോലി, സാകേത്- പരമ്പര, വൈറ്റ് നോയ്സ് കളക്റ്റീവ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അജയ് ദേവ്ഗൺ അമയ് പട്നായിക് എന്ന ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മിഷണറായി എത്തുന്ന ചിത്രത്തിൽ റിതേഷ് ദേശ്മുഖ്, വാണി കപൂർ, രജത് കപൂർ, സൗരഭ് ശുക്ല, സുപ്രിയ പതക്, അമിത് സിയാൽ, ശ്രുതി പാണ്ഡേ, ബ്രിജേന്ദ്ര കല, യഷ്പാൽ ശർമ്മ, ഗോവിന്ദ് നാംദേവ്, ജയന്ത് റാവൽ, പ്രിതിഷ ശിവാസ്തവ, തരുൺ ഗെഹ്ലോട്ട്, നവ്നീത് രണഗ്, സഞ്ജീവ് ഝോരി, മാധവേന്ദ്ര ഝാ, ആഷിഷ് ഗോഖലെ, വിക്രം സിംഗ്, വിജയ് രജോറിയ, സുശീൽ ധൈയ്യ, അങ്കൂർ ശർമ്മ, വിപിൻ കുമാർ സിംഗ്, റിതിക ശ്രോത്രി, ഉമേഷ് ശുക്ല, സന്ദീപ് കപൂർ, ആയുഷി നേമ, സമയർ സിംഗ്, അവിജിത് ദത്ത്, മനോജ് ശുക്ല എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Hot Topics

Related Articles