ഉജ്ജ്വല ബാല്യ പുരസ്ക്കാരത്തിൽ തിളങ്ങി അലീനയും അഖിലേഷും

കോട്ടയം : വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻ്റെ ഈ വർഷത്തെ ഉജ്ജ്വല ബാല്യ പുരസ്കാരം കുളത്തൂർ പ്രയാർ സ്വദേശിനി അലീന ഷെറിൻ ഫിലിപ്പ് , മാടപ്പള്ളി സ്വദേശി അഖിലേഷ് രാജ് എന്നിവർ സ്വന്തമാക്കി.
കല , കായികം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. കൃഷി, മാലിന്യ സംസ്കരണം, ജീവ കാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ്പ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട് അസാധാരണ പ്രവർത്തനകൾ നടത്തുകയും കഴിവ് പ്രകടിപ്പിക്കുകയും ചെയ്യുന്നവർക്ക് ജില്ലാതലത്തിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് പുരസ്ക്കാരം 12. നും 18 നുമിടയിൽ പ്രായമുളളവരെയാണ് പരിഗണിക്കുക.

Advertisements

പൊതു വിഭാഗക്കാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട
അലീന ഷെറിൻ ഫിലിപ്പ് മികച്ച ചിത്രകാരിയാണ്. 1500 ലധികം ചിത്രങ്ങൾ വരക്കുകയും ചിത്രപ്രദർശനം നടത്തുകയും ചെയ്തിട്ടുണ്ട്.
നെടുംകുന്നം സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. അച്ഛൻ റെജി ഫിലിപ്പ്, അമ്മ റൈനി. അനു ഷാലറ്റ്, മരിയ ഷാരോൺ എന്നിവർ സഹോദരിമാരാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭിന്ന ശേഷി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഖിലേഷ് മികച്ച കലാ- കായിക പ്രതിഭയാണ്. നെടും കുന്നം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അച്ഛൻ രാജേഷ് , അമ്മ അൻജു മോൾ വി.എസ്, സഹോദരി ഗൗരി നന്ദന.

കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.
ഫലകവും 25000 രൂപയുമടങ്ങുന്നതാണ് പുരസക്കാരം . ചടങ്ങിൻ്റെ ഭാഗമായി ചേർന്ന പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു.

ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ പി. എൻ ഗീതമ്മ , ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ മണിയമ്മ രാജപ്പൻ, ടി.എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്, വിദ്യാഭ്യാസ ഉപ ഡയറക്ടർ എൻ .സുജയ മറ്റ് ജനപ്രതിനിധികളായ ശ്രീജിത്ത് വെള്ളാവൂർ , ബിന്ദു ജോസഫ്, ബിൻസൺ, അനൂപ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.എസ് മല്ലിക സ്വാഗതവും പ്രൊട്ടക്ഷൻ ഓഫീസർ അഞ്ചുമോൾ സ്കറിയ നന്ദിയും പറഞ്ഞു.

Hot Topics

Related Articles