തൃപ്പാലപ്ര ഭഗവതീ ക്ഷേത്രത്തിൽ മീനപ്പൂരം മാർച്ച് 17 വ്യാഴാഴ്ച; ക്ഷേത്ര ചടങ്ങുകൾ ഇന്ന് പതിവ് പോലെ നടക്കും

കാഞ്ഞിരപ്പള്ളി: തൃപ്പാലപ്ര ഭഗവതീ ക്ഷേത്രത്തിൽ മീനപ്പൂരം മാർച്ച് 17 വ്യാഴാഴ്ച നടക്കും.
രാവിലെ ക്ഷേത്ര ചടങ്ങുകൾ പതിവു പോലെ നടക്കും.
10 ന് കാവടി ഘോഷയാത്ര പാറത്തോട് ചിറ ഭാഗം അയ്യപ്പ – ഭൂവനേശ്വരി ക്ഷേത്രത്തിൽ നിന്നും, പാലപ്ര ടോപ്പ് അയ്യപ്പ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന കാവടി ഘോഷയാത്ര 11.30 ന് പാറത്തോട് തൃപ്പാലപ്ര ക്ഷേത്രസന്നിധിയിൽ സംഘമിക്കും.

Advertisements

11.30 മുതൽ പാഞ്ചാരിമേളം, 12 ന് കാവടി അഭിക്ഷേകം’ തുടർന്ന് ഉച്ചപൂജ, 12.30 ന് മഹാപ്രസാദമൂട്ട്, വൈകീട്ട് 4 ന് തിരുനട തുറക്കൽ, 5 ന് കാഴ്ചശ്രീബലി, 6.30 ന് ദീപാരാധന, 7 ന് പാറത്തോട് ചിറഭാഗം അയ്യപ്പ – ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നും പാലപ്ര ടോപ്പ് അയ്യപ്പ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര 9ന് താലപ്പൊലി എതിരേല്‌പ്പോടെ സമാപിക്കും. 9 ന് കളം പൂജ, 10 ന് പാലാ കമ്യൂണിക്കേഷന്റെ ഗാനമേള, 11.30 ന് പൂരം ഇടി, കളം കണ്ടു തൊഴിൽ എന്നിവയുണ്ടായിരിക്കും.

Hot Topics

Related Articles