കൊച്ചി : ബിഗ് ബോസിന് ശേഷം ജീവിതം സ്വപ്നതുല്യമായി മാറിയവരില്‍ ഒരാളാണ് സംവിധായകൻ അഖില്‍ മാരാർ. ഒരു സാധാരണക്കാരനില്‍ നിന്ന് മണിക്കൂറിന് ലക്ഷങ്ങള്‍ വരെ പ്രതിഫലം വാങ്ങാനാകുന്ന തരത്തിലേക്കാണ് അഖില്‍ മാരാരുടെ വളർച്ച.തനിക്ക് നേരെ നെഗറ്റീവ് കമന്റുകളുമായി വരുന്നവർക്ക് മുന്നില്‍ തന്റെ നേട്ടങ്ങളുടെ കണക്ക് അഖില്‍ മാരാർ നിരത്തുന്നു. ജനകീയ കോടതി എന്ന പരിപാടിയില്‍ മൈത്രൈയൻ നടത്തിയ ചില പരാമർശങ്ങളോട് അഖില്‍ മാരാർ പ്രതികരിച്ചത് വൈറലായിരുന്നു. അവതാരകന്റെ സ്ഥാനത്ത് താൻ ആയിരുന്നെങ്കില്‍ മൈത്രേയനെ 15 മിനുട്ട് കൊണ്ട് പൂട്ടിക്കെട്ടിയേനെ എന്നാണ് അഖില്‍ മാരാർ പറഞ്ഞത്. മൈത്രേയനെ സംവാദത്തിനും അഖില്‍ മാരാർ വെല്ലുവിളിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന നെഗറ്റീവ് കമന്റുകള്‍ക്കാണ് അഖില്‍ മാരാരുടെ മറുപടി.
അഖില്‍ മാരാരുടെ കുറിപ്പ് വായിക്കാം: ” മൈത്രേയനുമായി ചർച്ച ചെയ്താല്‍ നീ കണ്ടി ഇടും മൈത്രെയൻ നിന്നെ തൂറിക്കും എന്നൊക്കെ പറഞ്ഞു മൈത്രേയന്റെ ആരാധകർ കമന്റ് ഇട്ടു ആഘോഷിക്കുന്നത് കണ്ടു… ഇവരോട് പറയാൻ ഉള്ളത് ഞാൻ ആ കൊടുത്ത അഭിമുഖത്തില്‍ വ്യക്തമായി പറയുന്നുണ്ട് മൈത്രെയൻ പറയുന്ന പല കാര്യങ്ങളോടും യോജിപ്പുള്ള ഒരാളാണ് ഞാൻ.. ബോധ തലത്തില്‍ ഉയർന്ന ചിന്ത ഉള്ളവർക്ക് മൈത്രെയൻ പറയുന്ന ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളാൻ സാധിക്കും. എന്നാല്‍ മറ്റ് ചില കാര്യങ്ങളില്‍ മൈത്രെയൻ പറയുന്ന വിവരക്കേടുകള്‍ എതിർക്കപെടെണ്ടതാണ് അതാണ് ഞാൻ പറഞ്ഞതും.. മയക്കു മരുന്നിനെ വെള്ളവുമായി താരതമ്യം ചെയ്ത അയാളുടെ വിഡ്ഢിത്തരത്തിന് വ്യക്തമായ മറുപടി നല്‍കാതിരുന്ന ഹാഷ്മിയുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കില്‍ എന്നത് പറഞ്ഞത് ആ പ്രസ്താവനയുടെ കാര്യത്തിലുമാണ്..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്തായാലും പറയുന്നത് പൂർണമായും കേള്‍ക്കാത്ത വിഡ്ഢികള്‍ വെല്ലുവിളി നടത്തിയത് കൊണ്ട് സംവാദത്തിന് ഞാൻ തയ്യാറാണെന്ന് എന്നോട് ബന്ധപ്പെട്ട ഓണ്‍ലൈൻ മാധ്യമങ്ങളോട് ഞാൻ പറഞ്ഞിരുന്നു.. എന്റെ ഒരഭിമുഖത്തിന് ഒരു ലക്ഷം രൂപയും ജിഎസ്ടിയും വാങ്ങുന്ന എനിക്ക് ഒന്നരലക്ഷം വരെ ഓഫർ ഈ പ്രോഗ്രാമിന് നല്‍കാം എന്ന് പറഞ്ഞെങ്കിലും എനിക്ക് പ്രിയപ്പെട്ട ഒരാളുടെ ചാനലില്‍ ഒരു ലക്ഷം രൂപ സമ്മതിച്ചു ഞാൻ തയ്യാറായിട്ട് നാല് ദിവസങ്ങള്‍ കഴിഞ്ഞു.. മൈത്രെയനെ പോലെ കാണുന്ന ചാനലില്‍ ഒക്കെ കയറി ഇറങ്ങി നടക്കുന്ന ശീലം എനിക്കില്ല.. നിലവില്‍ മൈത്രെയൻ ഈ സംവാദത്തിന് തയ്യാറായോഎന്നതും എനിക്കറിയില്ല.. ഞാൻ തയ്യാറാണ്അത്ര മാത്രം..
നാല് പേരുടെ മുന്നില്‍ മുഖം കാണിക്കാൻ വെപ്രാളം കാണിക്കുന്ന അങ്ങോട്ട് കാശ് കൊടുത്തും അല്ലാതെയും ഇന്റർവ്യൂ കൊടുക്കുന്നവരുടെ കൂട്ടത്തില്‍ ഞാൻ ഇല്ല.. എന്നെ ആവശ്യമുള്ളവർ ഞാൻ പറയുന്ന തുക തന്നു വിളിക്കണം… അങ്ങനെ വിളിച്ചിട്ടുള്ളതാണ് അവസാനം വരെ നിങ്ങള്‍ കണ്ട എന്റെ അഭിമുഖങ്ങള്‍. (മറുനാടൻ ഒഴിച്ച്. കാരണം വർഷങ്ങളുടെ അടുപ്പം ) ഒരു ലക്ഷം രൂപ ഉണ്ടാക്കാൻ നിങ്ങള്‍ക്ക് എത്ര ദിവസം അല്ലെങ്കില്‍ മാസം വേണ്ടി വരും എന്നെനിക്ക് അറിയില്ല.. എനിക്ക് ഒരു മണിക്കൂർ മതിയാകും.. അതാണ് കമന്റ് ഇട്ട് പരിഹസിക്കുന്നവനും ഞാനും തമ്മിലുള്ള വെത്യാസം..
ഒന്നുമില്ലായ്മയില്‍ നിന്നും കൊച്ചിയില്‍ സ്വന്തമായി ഫ്ലാറ്റും, ബെൻസും, മിനി കൂപ്പറും, ബിഎംഡബ്ല്യൂ ബൈക്കും, കാക്കനാട് ഒരു ഫാമിലി സലൂണും സ്വന്തമാക്കിയത് രക്ഷപ്പെട്ട മനുഷ്യരുടെ പോസ്റ്റില്‍ പോയി തെറി വിളിച്ചിട്ടല്ല.. അവർ എങ്ങനെയാണു രക്ഷപെട്ടതെന്ന് പഠിച്ചും സ്വന്തം കഴിവുകള്‍ എന്താണെന്ന് തിരിച്ചറിഞ്ഞും നിശ്ചയ ദാർഡ്യത്തോടെ നിതാന്ത പരിശ്രമം ചെയ്ത് നേടി എടുത്തതാണ്..
കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍ 2017ഇല് ഒരു കാർഷിക വായ്പ എടുത്തതിന്റെ പലിശ വർഷത്തില്‍ പതിനായിരം രൂപ അടയ്ക്കാൻ ഇല്ലാതെ.. സി സി മാസം 2700 രൂപ അടയ്ക്കാൻ കഴിയാതെ മുത്തൂറ്റ് ഫിനാൻസുകാർ കൊണ്ട് പോയ ട്വിസ്റ്റ്ർ ബൈക്കും.. പിന്നീട് ഇൻഷുറൻസ് പോലും എടുക്കാതെ സി സി അടയ്ക്കാതെ കൊണ്ട് നടന്ന ഒരു i20 കാറും.. പിന്നീട് ബിഗ് ബോസ് കഴിഞ്ഞു ഇറങ്ങിയപ്പോള്‍ നഷ്ടപ്പെട്ട സിബല്‍ സ്കോർ തിരികെ പിടിക്കുക ആയിരുന്നു.. രണ്ട് ലക്ഷം കാർഷിക വായ്പ പലിശ സഹിതം റവന്യു റിക്കവറി ചാർജ് ഉള്‍പ്പെടെ 5.7ലക്ഷം അടച്ചു ക്ലോസ് ചെയ്തു.. 7000രൂപ പെന്റിങ് ന് 45000അടച്ചു ക്ലോസ് ചെയ്തു.. 15000ക്രെഡിറ്റ് കാർഡ് ഒന്നെകാല്‍ ലക്ഷം അടച്ചു ക്ലോസ് ചെയ്തു..
30000 രൂപയുടെ ഫോണ്‍ എടുക്കാൻ ലോണ്‍ തരാതിരുന്ന ബാങ്ക് ഇപ്പോള്‍ അൻപത് ലക്ഷം ക്യാഷ് ലോണ്‍ തരാം എന്ന് പറഞ്ഞു പുറകെ നടക്കുന്നു.. പണം ഇല്ലെങ്കിലും വ്യക്തിത്വം ഉണ്ടായത് കൊണ്ട് എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടു കുടുബവും നാടും ഉപേക്ഷിച്ചു ഒറ്റയ്ക്ക് പട വെട്ടി കയറി എനിക്ക് നിങ്ങളുടെ കമന്റോ അല്ലെങ്കില്‍ പരിഹാസ വീഡിയയോ ബാധിക്കും എന്ന് നിങ്ങള്‍ കരുതിയാല്‍ ഞാൻ പൊട്ടിച്ചിരിക്കും..
ചെളിയില്‍ നിന്നും വാരി എടുത്തു ചൂളയില്‍ ചുട്ടു പഴുപ്പിച്ചു ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു ശോഭിച്ച സ്വർണത്തെ കരി കൊണ്ട് മായ്ക്കാൻ നോക്കിയാല്‍ ആ കരിയുടെ ആയുസ് ഒന്ന് കഴുകുന്നത് വരെ മാത്രം…”