ചിയാങ് മായ് (തായ്ലാൻഡ്): എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോള്‍ യോഗ്യതാ ടൂർണമെന്റില്‍ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ.യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കി. ടിമോർ ലെഷ്തെയെ ഏകപക്ഷീയമായ നാലുഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
Advertisements
ഇന്ത്യയ്ക്കായി മനീഷ കല്ല്യാണ്‍ ഇരട്ടഗോളുകള്‍ നേടി. അഞ്ജു തമാങ്, ലിൻഡോ സെർട്ടോ എന്നിവരാണ് മറ്റുസ്കോറർമാർ. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 70-ാം സ്ഥാനത്തും ടിമോർ 158-ാം സ്ഥാനത്തുമാണ്. ജയത്തോടെ ഗ്രൂപ്പില്‍ ഇന്ത്യ തലപ്പത്തെത്തി. ആദ്യ കളിയില്‍ ഇന്ത്യ മംഗോളിയയെ തകർത്തിരുന്നു (13-0).