വിവാഹിതിയനായിട്ട് ആഴ്ചകള്‍ മാത്രം : ഡിയോഗോ ജോട്ടയുടെ മരണത്തില്‍ വിറങ്ങലിച്ച്‌ ഫുട്ബോൾ ലോകം

ലിസ്ബൻ : ഡിയോഗോ ജോട്ടയുടെ(28) മരണത്തില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ് ഫുട്‌ബോള്‍ ലോകം. ലിവർപൂളിന്റെ പോർച്ചുഗല്‍ താരമായ ജോട്ട സ്‌പെയിനിലെ സമോറയില്‍ നടന്ന കാറപകടത്തിലാണ് മരിച്ചത്. വിവാഹിതിയനായിട്ട് ആഴ്ചകള്‍ മാത്രം പിന്നിടുമ്ബോഴാണ് ജോട്ട വിടവാങ്ങുന്നത്. അപകടം നടന്ന കാറില്‍ സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്ദ്രെ സില്‍വയും(26) ഉണ്ടായിരുന്നു
വ്യാഴാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ഇരുവരും ബെനവെന്റെയിലേക്ക് പോകുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ഇവരുടെ ലംബോർഗിനിയുടെ ടയർ പൊട്ടിത്തെറിക്കുകയും കാറിന് തീപിടിക്കുകയുമായിരുന്നു. സഹോദരനും ജോട്ടക്കൊപ്പം മരിച്ചു.
അത്‌ലറ്റികോ മാഡ്രിഡിന്റെ താരമായിരുന്ന ജോട്ട ലോണ്‍ അടിസ്ഥാനത്തില്‍ പോർട്ടോയില്‍ എത്തിയിരുന്നു. 2017ലാണ് പ്രീമിയർ ലീഗിന്റെ ഭാഗമാകുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ വോള്‍വർഹാംപ്ടണിലായിരുന്നു തുടക്കം. 2020ല്‍ ലിവർപൂളിലെത്തി. 2022ല്‍ ലിവർപൂളിന് എഫ്‌എ കപ്പ് നേടി കൊടുക്കുന്നതില്‍ നിർണായക പങ്കുവഹിച്ചു.
പ്രീമിയർ ലീഗ് കഴിഞ്ഞ സീസണില്‍ ലിവർപൂള്‍ കിരീടം നേടുമ്ബോള്‍ 9 ഗോളുകളുമായി ജോട്ടയും ടീമിലുണ്ടായിരുന്നു. പോർച്ചുഗല്‍ യുവേഫ നേഷൻസ് ലീഗില്‍ കിരീടം നേടിയ രണ്ട് തവണയും ജോട്ട ടീമിലുണ്ടായിരുന്നു. ദേശീയ ജേഴ്‌സില്‍ 49 മത്സരങ്ങളും ജോട്ട കളിച്ചിട്ടുണ്ട്‌

Advertisements

Hot Topics

Related Articles