സാഗ്രെബ് (ക്രൊയേഷ്യ): തന്നെ ദുർബലനായ കളിക്കാരനെന്നു വിളിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സന് ചെസ് ബോർഡില്‍ തന്നെ മറുപടി നല്‍കി ലോക ചെസ് ചാമ്ബ്യൻ ഡി.ഗുകേഷ്.
ക്രൊയേഷ്യയില്‍ ഗ്രാൻഡ് ചെസ് ടൂറിന്റെ ഭാഗമായി നടക്കുന്ന സൂപ്പർ യുണൈറ്റഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്ബ്യൻഷിപ്പിലെ ആറാം റൗണ്ടിലാണ് ഗുകേഷ് വീണ്ടും കാള്‍സനെ പരാജയപ്പെടുത്തിയത്. നോർവെയുടെ ലോക ഒന്നാം നമ്ബർ താരത്തെ കറുത്ത കരുക്കളുമായി കളിച്ചാണ് 18-കാരൻ ഗുകേഷ് പരാജയപ്പെടുത്തിയത്. 49 നീക്കങ്ങള്‍ക്കൊടുവില്‍ കാള്‍സൻ മത്സരം അവസാനിപ്പിക്കുകയായിരുന്നു. കാള്‍സനെതിരേ ഗുകേഷിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ഇതോടെ ആറു കളികളില്‍ നിന്ന് 10 പോയന്റുമായി ഗുകേഷ് ഒന്നാമതെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ മാസം നോർവെയില്‍ നടന്ന ചെസ് മത്സരത്തിലും ഗുകേഷ്, കാള്‍സനെ തോല്‍പ്പിച്ചിരുന്നു. അന്ന് തോല്‍വിയുടെ ആഘാതത്തില്‍ മേശയില്‍ ശക്തമായി ഇടിച്ച് ചെസ് കരുക്കള്‍ തെറിപ്പിച്ച കാള്‍സന്റെ പ്രവൃത്തി വലിയ വിമർശനങ്ങള്‍ക്ക് കാരണമായിരുന്നു.
സൂപ്പർ യുണൈറ്റഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്ബ്യൻഷിപ്പിനിടെയാണ് ഗുകേഷ് ദുർബലനായ കളിക്കാരില്‍ ഒരാളാണെന്നും ഇനിയും മികച്ച കളിക്കാരനാണെന്ന് ഗുകേഷ് തെളിയിക്കേണ്ടതുണ്ടെന്നും കാള്‍സൻ പറഞ്ഞത്. കാള്‍സന്റെ അഭിപ്രായപ്രകടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചെസ് ബോർഡില്‍ ഗുകേഷിന്റെ മറുപടിയെത്തി.