ഇന്ത്യയെ കാത്തിരിക്കുന്നത് മറ്റൊരു ഇംഗ്ലീഷ് ദുരന്തമോ…? നൂറ് കടക്കും മുൻപ് അഞ്ചു വിക്കറ്റ് നഷ്ടമായിട്ടും ഇന്ത്യൻ മോഹങ്ങൾ തല്ലിക്കൊഴിച്ച് ഇംഗ്ലീഷ് ബേസ് ബോൾ; സെഞ്ച്വറിയുമായി കളം നിറഞ്ഞ് ബ്രൂക്കും സ്മിത്തും; ഇന്ത്യ പ്രതിരോധത്തിൽ

ബെർമിംങ്ഹാം: രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലീഷ് ദുരന്തമെന്ന സൂചന നൽകി ഇംഗ്ലണ്ടിന്റെ ബേസ് ബോൾ. അഞ്ച് വിക്കറ്റിന് 84 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ട് ബാറ്റിംങ് നിരയുടെ നട്ടെല്ലായി ആറാം വിക്കറ്റിൽ സ്മിത്തും ബ്രൂക്കും ഒന്നിച്ചതോടെയാണ് ഇന്ത്യ പ്രതിരോധത്തിലായത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതിനോടകം 271 റൺ ചേർത്തു കഴിഞ്ഞിട്ടുണ്ട്. 209 പന്തിൽ 140 റണ്ണുമായി ബ്രൂക്കും, 169 പന്തിൽ 157 റണ്ണുമായി ജാമി സ്മിത്തുമാണ് ക്രീസിൽ.

Advertisements

77 റണ്ണിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടാണ് രണ്ടാം ദിനം ഇംഗ്ലണ്ട് ബാറ്റിംങ് അവസാനിപ്പിച്ചത്. മൂന്നാം ദിനം ആദ്യം തന്നെ ജോറൂട്ടിനെ തൂക്കി (22) സിറാജ് ഇന്ത്യയ്ക്ക് മേൽക്കൈ സമ്മാനിച്ചു. തൊട്ടടുത്ത പന്തിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്്‌സിനെ (0) പുറത്താക്കി സിറാജ് ആഞ്ഞടിച്ചു. ഇതോടെ ഇന്ത്യ അമിത ആഹ്‌ളാദത്തിലും ആത്മവിശ്വാസത്തിലുമായി. ബുംറയില്ലാതെ ഇംഗ്ലണ്ടിനെ എറിഞ്ഞിടുമെന്ന കടുത്ത ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യൻ ക്യാമ്പ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു തുടങ്ങിയ ജാമി സ്മിത്താണ് ഇന്ത്യൻ ബൗളിംങിന്റെ താളം അപ്പാടെ തെറ്റിച്ചത്. ആദ്യ പന്തുമുതൽ ഏകദിന ശൈലിയിലും, ഇടയ്ക്ക് ട്വന്റി 20 ഹാങ് ഓവറിലും സ്മിത്ത് ഇന്ത്യൻ ബൗളർമാരെ പരീക്ഷിച്ചുകൊണ്ടിരുന്നു. 43 പന്തിൽ 50 റൺ തികച്ച സ്മിത്ത്, 80 പന്തിലാണ് 100 ൽ തൊട്ടത്. 144 പന്തിൽ 150 ൽ എത്തിയ സ്മിത്ത് ചായ സമയത്തിനു പിരിയുമ്പോൾ 169 പന്തിൽ 157 റൺ നേടിയിട്ടുണ്ട്. മൂന്നു സിക്‌സും 19 ഫോറും അടിച്ച് 92.89 സ്‌ട്രൈക്ക് റേറ്റിലാണ് സ്മിത്തിന്റെ ആക്രണം.

209 പന്തിൽ 15 ഫോറും ഒരു സിക്‌സും നേടിയ ഹാരി ബ്രൂക്ക് 140 റണ്ണാണ് ഇതുവരെ അടിച്ചത്. ആദ്യ ഇന്നിംങ്‌സിൽ ഇന്ത്യ നേടിയ 587 റണ്ണിന് 232 റൺ അകലെ മാത്രമാണ് ഇംഗ്ലണ്ട് ഇപ്പോൾ. 75.1 ഓവറിൽ 355 റൺ നേടിയാണ് ചായയ്ക്ക് പിരിഞ്ഞത്.

Hot Topics

Related Articles