ഓണ്‍ലൈൻ ട്രേഡിങിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പ്: അക്കൗണ്ടിൽ എത്തിയ പണം എടുത്ത് കമ്മിഷൻ വാങ്ങി : തട്ടിപ്പ് കേസിൽ ഒരാൾ പിടിയിൽ

തൃശൂർ: ഓണ്‍ലൈൻ ട്രേഡിങിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഇടനിലക്കാരനായി പ്രവർത്തിച്ച അക്കൗണ്ട് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.അഴീക്കോട് ജെട്ടി സ്വദേശി അമ്ബലത്ത് വീട്ടില്‍ അലി (59) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട കിഴുത്താണി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.

Advertisements

ഒരു 1.34 കോടി രൂപയാണ് കിഴുത്താണി സ്വദേശിക്ക് നഷ്ടമായത്. ഏന്നാല്‍ ട്രേഡിങ് കമ്ബനിക്കായി അയച്ച പണത്തില്‍ എട്ട് ലക്ഷം രൂപ അലിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ പണം ഉള്‍പ്പെടെ ഒൻപത് ലക്ഷം രൂപ പിൻവലിച്ച്‌ തട്ടിപ്പ് സംഘത്തിന് കൈമാറി കമ്മീഷൻ കൈപ്പറ്റി ഇടനിലക്കാരായി മാറിയതിനാണ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിഞ്ഞാലക്കുട സൈബർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles